| Thursday, 12th September 2019, 7:45 am

ഇത് യാദൃശ്ചികമായിരിക്കും അല്ലേ; ഐഫോണ്‍ 11-ലെ ട്രിപ്പിള്‍ ക്യാമറയെ ട്രോളി മലാല യൂസഫ് സായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ആപ്പിള്‍ ഐഫോണിന്റെ ഏറ്റവും പുതിയ പതിപ്പായ ഐഫോണ്‍ 11-ലെ ട്രിപ്പിള്‍ ക്യാമറയെ ട്രോളി നൊബേല്‍ ജേതാവ് മലാല യൂസഫ് സായിയും. ഫോണിലെ ട്രിപ്പില്‍ ക്യാമറയുടെ ഡിസൈനെ ട്രോളിയാണ് മലാലയുടെ ട്വീറ്റ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ആപ്പിള്‍ ഐഫോണ്‍ 11 മോഡല്‍ ഇറങ്ങിയ അന്ന് തന്നെ ഞാന്‍ വസ്ത്രം ധരിച്ചത് യാദൃശ്ചികമാണോ’ എന്നായിരുന്നു മലാലയുടെ ട്വീറ്റ്.

ഐഫോണ്‍ 11 ന്റെ ട്രിപ്പിള്‍ ക്യാമറ ഡിസൈന്‍ ചെയ്തതിന് സമാനമായി ഡിസൈന്‍ ചെയ്ത തന്റെ വസ്ത്രത്തിന്റെ ചിത്രവും മലാല പങ്കുവെച്ചിട്ടുണ്ട്.

ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്സ് എന്നീ പതിപ്പുകളിലാണ് ട്രിപ്പിള്‍ ക്യാമറയുള്ളത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം ഐഫോണിലെ പുതിയ ട്രിപ്പിള്‍ ക്യാമറ ഡിസൈന്‍ ട്രൈപോഫോബിയക്ക് കാരണമാകുന്നതായുള്ള ട്വീറ്റുകളും ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. പരന്ന പ്രതലത്തില്‍ ദ്വാരം പോലെ എന്തെങ്കിലും കാണുമ്പോള്‍ ഭയവും അസ്വസ്ഥതയും തോന്നുന്ന അവസ്ഥയാണ് ട്രൈപോഫോബിയ.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more