ലണ്ടന്‍: ആപ്പിള്‍ ഐഫോണിന്റെ ഏറ്റവും പുതിയ പതിപ്പായ ഐഫോണ്‍ 11-ലെ ട്രിപ്പിള്‍ ക്യാമറയെ ട്രോളി നൊബേല്‍ ജേതാവ് മലാല യൂസഫ് സായിയും. ഫോണിലെ ട്രിപ്പില്‍ ക്യാമറയുടെ ഡിസൈനെ ട്രോളിയാണ് മലാലയുടെ ട്വീറ്റ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘ആപ്പിള്‍ ഐഫോണ്‍ 11 മോഡല്‍ ഇറങ്ങിയ അന്ന് തന്നെ ഞാന്‍ വസ്ത്രം ധരിച്ചത് യാദൃശ്ചികമാണോ’ എന്നായിരുന്നു മലാലയുടെ ട്വീറ്റ്.
Is this just a coincidence that I wore this dress on the same day as Apple iPhone 11’s launch #iPhone11 pic.twitter.com/k6s4WM4HKq
— Malala (@Malala) September 10, 2019
ഐഫോണ്‍ 11 ന്റെ ട്രിപ്പിള്‍ ക്യാമറ ഡിസൈന്‍ ചെയ്തതിന് സമാനമായി ഡിസൈന്‍ ചെയ്ത തന്റെ വസ്ത്രത്തിന്റെ ചിത്രവും മലാല പങ്കുവെച്ചിട്ടുണ്ട്.