ലണ്ടന്‍: നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായ്‌ക്കെതിരെ സാദാചാര വാദികളുടെ സൈബര്‍ ആക്രമണം. ഇറുകിയ ജീന്‍സും ഹീല്‍സും ധരിച്ചുള്ള മലാലയുടെ ചിത്രമാണ് ആക്രമണത്തിന് കാരണമായത്.
അതേ സമയം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം മലാലയുടേത് തന്നെയാണോ അതോ മലാലയുടെ രൂപസാദൃശ്യമുള്ള മറ്റാരുടേതെങ്കിലുമാണോ എന്നതും വ്യക്തമായിട്ടില്ല. ജീന്‍സും ഹീല്‍സും ജാ്ക്കറ്റും ധരിച്ചുള്ള ചിത്രത്തിനെതിരെ നിരവധി മതമൗലിക വാദികളാണ് ഇതിനോടം രംഗത്തെത്തിയിരിക്കുന്നത്.
പാകിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ താലിബാന്‍ വെടി വെച്ച മലാലയല്ല ഇതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മലാലയല്ല ഞാന്‍ കരുതിയത് പോണ്‍ സ്റ്റാര്‍ മിയാ കലീഫയാണെന്നാണ് ചിലരുടെ വിമര്‍ശനം.
ഒരു പാക് ദിനപത്രത്തില്‍ വന്നതാണ് ചിത്രമെന്നും പറയപ്പെടുന്നുണ്ട്. പാകിസ്ഥാനെ തകര്‍ക്കാനുള്ള വിദേശ ശക്തികളുടെ ഫോറിന്‍ ഏജന്റാണ് മലാലയെന്നും ലണ്ടന്‍ ജീവിതം അവളെ വിദേശിയാക്കി മാറ്റിയെന്നും മറ്റ് ചിലര്‍ പറയുന്നു. തലയില്‍ ശിരോവസ്ത്രം ധരിച്ചിട്ടുണ്ടെങ്കിലും ഉടനെ തന്നെ അതും നഷ്ടമാകുമെന്നും അക്കൂട്ടര്‍ പറയുന്നു.
അതേസമയം, മലാലയ്ക്ക് പിന്തുണ നല്‍കിയും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. വസ്ത്രത്തിന്റെ പേരില്‍ അനാവശ്യ ചര്‍ച്ച നടത്തുകയാണെന്നും തനിക്ക് ഇഷ്ടമുള്ളത് ധരിക്കാനുള്ള അവകാശം മലാലയ്ക്കുണ്ടെന്നും പിന്തുണയുമായെത്തിയവര്‍ പറയുന്നു. ചിത്രത്തിന്റെ ആധികാരികതയെ കുറിച്ച് ഇതുവരേയും വിവരമൊന്നും ലഭിച്ചിട്ടില്ല. മലാലയുടെ ഭാഗത്തു നിന്നും പ്രതികരണങ്ങളും ലഭ്യമല്ല.
Pakistani newspaper places pic of Malala wearing jeans next to a report of an earthquake in (her hometown) Swat pic.twitter.com/BfChGFzU1H
— omar r quraishi (@omar_quraishi) October 17, 2017
now jeans..shoes…soon that dupatta will be out
— Lunatic living. (@Lunatic6923) October 15, 2017
without father strange……………
— Iftikhar Ahmad (@jawabdeyh) October 15, 2017
Pakistani newspaper places pic of Malala wearing jeans next to a report of an earthquake in (her hometown) Swat pic.twitter.com/BfChGFzU1H
— omar r quraishi (@omar_quraishi) October 17, 2017