| Thursday, 29th March 2018, 9:25 am

മലാല പാകിസ്താനില്‍ തിരിച്ചെത്തി; വെടിയേറ്റതിനു ശേഷമുള്ള ആദ്യ സന്ദര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായ് പാകിസ്താനില്‍ വ്യാഴാഴ്ച തിരിച്ചെത്തി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് താലീബാന്റെ ആക്രമണം നേരിട്ടതിന് ശേഷം ഇതാദ്യമായാണ് മലാല തന്റെ ജന്മ നാട്ടില്‍ തിരിച്ചെത്തുന്നത്. 2012ലാണ് മലാലക്കുനേരെ ഭീകരര്‍ വെടിയുതിര്‍ത്തത്.

നാലു ദിവസത്തെ പാകിസ്താന്‍ സന്ദര്‍ശനത്തില്‍ മലാല പ്രധാനമന്ത്രി ശാഹിദ് അബ്ബാസിയുമായി കൂടിക്കാഴ്ച നടത്തും. എന്നാല്‍, സുരക്ഷാ കാരണങ്ങളെ മുന്‍നിര്‍ത്തി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അച്ഛനമ്മമാരോടൊപ്പം ഇസ്‌ലാമാബാദിലെ ബേനസീര്‍ ഭൂട്ടോ വിമാനത്താവളത്തില്‍ എത്തിയ മലാലക്ക് കടുത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.


Also Read: കേന്ദ്ര സര്‍ക്കാര്‍ ജുഡീഷ്യറിയില്‍ അനധികൃതമായി ഇടപെടുന്നു; സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ജസ്റ്റിസ് ചെലമേശ്വറിന്റെ കത്ത്


2014 നൊബേല്‍ പുരസ്‌ക്കാരം ലഭിച്ച മലാല പുരസ്‌കാരത്തിനര്‍ഹയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. മലാലയുടെ തിരിച്ചു വരവിന് ട്വിറ്ററില്‍ വന്‍ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. “പാകിസ്താന്റെ ധീരയായ പെണ്‍കുട്ടിയെ -മലാല യൂസഫ്‌സായിയെ ഞാന്‍ സ്വാഗതം ചെയ്യുന്നു”, രാഷ്ട്രീയ നേതാവ് സെയ്ദ് അലി റാസാ അബിദി ട്വിറ്ററില്‍ കുറിച്ചു.


Also read: കര്‍ണാടകയില്‍ 15 ലക്ഷം മുസ്ലിങ്ങള്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട്; പിന്നില്‍ ബി.ജെ.പിയെന്ന് കോണ്‍ഗ്രസ്


Watch DoolNews Video: പൊള്ളുന്ന വേനലിൽ തളരുന്ന ശരീരങ്ങൾ

We use cookies to give you the best possible experience. Learn more