ലണ്ടന്‍: സമാധാന നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്സായ് വിവാഹിതയായി. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഹൈപെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജറായ അസീര്‍ മാലിക്കാണ് വരന്‍. സാമൂഹമാധ്യമങ്ങളിലൂടെ മലാല തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.
ബ്രിട്ടനിലെ ബെര്‍മിങ്ഹാമിലുള്ള വീട്ടില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങ്. കുടുംബാംഗങ്ങള്‍ പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ മലാല പങ്കുവെച്ചിട്ടുണ്ട്. 24-കാരിയായ മലാലയും കുടുംബവും ബ്രിട്ടണിലാണ് നിലവില്‍ താമസിച്ചുവരുന്നത്.
‘ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്. ജീവിത പങ്കാളികളാകാന്‍ ഞാനും അസറും തീരുമാനിച്ചു’ മലാല വിവാഹ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി നിലകൊണ്ടതിന് 2012 ല്‍ പതിനഞ്ചാം വയസ്സില്‍ പാക്ക് താലിബാന്‍ ഭീകരരുടെ വെടിയേറ്റ് ഗുരുതര പരിക്കേറ്റതോടെയാണ് ലോകശ്രദ്ധ നേടിയത്.
2012ല്‍ സ്‌കൂള്‍ കുട്ടിയായിരിക്കെ വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ വച്ച് താലിബാന്‍ തലയിലേക്ക് വെടിവച്ച് വധിക്കാന്‍ ശ്രമിച്ചതോടെയാണ് മലാല ലോകപ്രശസ്തയായത്
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി വാദിച്ചതിനെ തുടര്‍ന്നായിരുന്നു താലിബാന്റെ ആക്രമണം.
വിദേശത്ത് ചികിത്സയ്ക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങിവന്ന മലാല 16ാം വയസില്‍ വിദ്യാഭ്യാസത്തിലെ ലിംഗസമത്വം എന്ന വിഷയത്തില്‍ യു.എന്നില്‍ പ്രസംഗിച്ചിരുന്നു.
തുടര്‍ന്ന്, 2014ല്‍ തന്റെ 17ാം വയസില്‍ മലാലയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചിത്. നൊബേല്‍ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല യൂസഫ് സായ്.
വധശ്രമത്തിനും ചികിത്സയ്ക്കും ശേഷം ഇപ്പോള്‍ ബ്രിട്ടണില്‍ അച്ഛനമ്മമാരോടൊപ്പമായിരുന്നു മലാല താമസിച്ചു വരുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Malala Yousafzai, Her Partner Asser Announce Wedding In UK