| Monday, 16th May 2016, 8:17 am

നൊബേല്‍ പുരസ്‌കാരം താന്‍ വേണ്ടെന്നു വച്ചത്; മലാലയ്ക്ക് പുരസ്‌കാരത്തിനുള്ള അര്‍ഹതയില്ലെന്നും ശ്രീ ശ്രീ രവിശങ്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: തനിക്ക് നോബല്‍ സമ്മാനം തരാമെന്ന് പറഞ്ഞപ്പോള്‍ താന്‍ വേണ്ടെന്ന് പറഞ്ഞെന്ന് ശ്രീ ശ്രീ രവിശങ്കര്‍. മലാല യൂസഫ്‌സായി നൊബേലിന് അര്‍ഹയല്ലെന്നും ശ്രീ ശ്രീ രവിശങ്കര്‍. രവിശങ്കറിന്റെ വാക്കുകള്‍ നവമാധ്യമങ്ങളില്‍ ചൂടുള്ള ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുകയാണ്.

നൊബേല്‍ തെരഞ്ഞെടുപ്പ് സമിതിയുടെയും മലാല യൂസഫ്‌സായിയുടെയും വിശ്വാസ്യതയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് രവിശങ്കര്‍ ഉയര്‍ത്തുന്നത്. താന്‍ ആ പുരസ്‌കാരം വേണ്ടെന്ന് വെച്ചയാളാണെന്നും ശ്രീശ്രീ പറഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ ലാത്തൂറിലാണ് രവിശങ്കറിന്റെ പ്രതികരണം.


Also Read: പാകിസ്ഥാന് തിരിച്ചടി; കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ അന്താരാഷ്ട്രനീതിന്യായകോടതി സ്‌റ്റേ ചെയ്തു


മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവെയാണ് മലാലയ്‌ക്കെതിരെയുള്ള പരാമര്‍ശവുമായി ഇദ്ദേഹം രംഗത്തെത്തിയത്. താനൊരിക്കല്‍ വേണ്ടെന്ന് വെച്ച അവാര്‍ഡാണത്. നിലവില്‍ നോബേല്‍ സമ്മാനത്തിന് ഒരു വിലയുമില്ല. ഒന്നും ചെയ്യാത്ത ഒരു 16കാരിക്ക് വരെ ആ പുരസ്‌കാരം സമ്മാനിക്കുമ്പോള്‍, അതിനെന്ത് വിലയാണുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു. അതൊരു രാഷ്ട്രീയസമ്മാനമായി മാറിയെന്നും അദ്ദേഹം എഎന്‍ഐയോട് പറയുന്നു.

മലാലയ്ക്ക് നോബേല്‍ നല്‍കിയത് തെറ്റാണല്ലേ എന്ന് ചോദിച്ചപ്പോള്‍, ഉറപ്പായും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സാമൂഹ്യസേവനമല്ല, രാഷ്ട്രീയ സ്വാധീനമാണ് ഇത്തരത്തിലുള്ള എല്ലാ അവാര്‍ഡുകള്‍ക്കും പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരത്തിലുള്ള ആവശ്യവുമായി തന്നെയും ചിലര്‍ അവാര്‍ഡുമായി സമീപിച്ചിരുന്നെന്നും ശ്രീശ്രീ വെളിപ്പെടുത്തി. എന്നാല്‍ ഇത്തരത്തിലുള്ള രാഷ്ട്രീയപ്രക്രീയയില്‍ ഇടപെടാന്‍ താല്‍പര്യമില്ലാത്തതിനാല്‍, താന്‍ അവാര്‍ഡ് വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more