നരേന്ദ്രമോദിയും ഇമ്രാന്‍ഖാനും ശരിയായ നേതൃത്വം കാണിക്കണം; പകവീട്ടലൂം പ്രതികാരവും ഒരിക്കലും ശരിയായ പ്രതികരണമല്ല; മലാല യുസഫ് സായി
India-Pak Boarder Issue
നരേന്ദ്രമോദിയും ഇമ്രാന്‍ഖാനും ശരിയായ നേതൃത്വം കാണിക്കണം; പകവീട്ടലൂം പ്രതികാരവും ഒരിക്കലും ശരിയായ പ്രതികരണമല്ല; മലാല യുസഫ് സായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th February 2019, 7:47 am

 

ലണ്ടന്‍: നിലവിലെ പ്രശ്‌നങ്ങള്‍ ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് നോബേല്‍ പുരസ്‌ക്കാര ജേതാവ് മലാല യൂസഫ് സായി. പകവീട്ടലും പ്രതികാരവും ഒരിക്കലും ശരിയായ പ്രതികരണമല്ലെന്നും മലാല പറഞ്ഞു.

ട്വിറ്ററിലൂടെയായിരുന്നു മലാലയുടെ പ്രതികരണം. യുദ്ധഭീകരതയെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ഒരിക്കല്‍ തുടങ്ങിയാല്‍ അതവസാനിപ്പിക്കല്‍ എളുപ്പമായിരിക്കില്ലെന്നും മലാല ഓര്‍മ്മിപ്പിച്ചു.

നിലവില്‍ ഉള്ള യുദ്ധങ്ങള്‍ കാരണം നിരവധിപ്പേര്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് . അതിനാല്‍ തന്നെ മറ്റൊരു യുദ്ധം ഇനി നമുക്ക് വേണ്ടെന്നും മലാല ട്വിറ്ററില്‍ കുറിച്ചു.

Also Read  ഇന്ത്യന്‍ സൈനികരുടെ ത്യാഗങ്ങളുടെ പ്രത്യക്ഷമായ രാഷ്ട്രീയവത്കരണമാണ് ബി.ജെ.പി നടത്തുന്നത്: പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത പ്രസ്താവന

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനും ശരിയായ നേതൃത്വം തെളിയിക്കണമെന്നും കാലങ്ങളായി നിലനില്‍ക്കുന്ന കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കണമെന്നും മലാല അഭ്യര്‍ത്ഥിച്ചു.

അന്താരാഷ്ട്ര സമൂഹം ഇന്ത്യ-പാക്ക് ചര്‍ച്ചയെ പിന്തുണയ്ക്കണമെന്നും മലാല പറഞ്ഞു. നേരത്തെ ഭീകരവാദത്തെക്കുറിച്ച് ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ പാകിസ്ഥാന്‍ സന്നദ്ധരാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. പാകിസ്ഥാന്‍ ഭൂമി തീവ്രവാദത്തിന് ഉപയോഗിക്കുന്നത് പാകിസ്ഥാന് താല്‍പര്യമില്ലാത്ത കാര്യമാണെന്നും, അതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ഇന്ത്യയ്ക്ക് ഉറപ്പു നല്‍കിയതായും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു.

Also Read  കേന്ദ്രത്തിനെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത പ്രസ്താവനയില്‍ പാകിസ്ഥാനും അവരുടെ മാധ്യമങ്ങളും സന്തോഷവാന്മാരാണ്: പ്രകാശ് ജാവദേക്കര്‍

അതേസമയം പാകിസ്ഥാന്‍ തീവ്രവാദികള്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ പരാജയപ്പെട്ടതിനാലാണ് ഇന്ത്യക്ക് ബലാക്കോട്ടില്‍ വ്യോമാക്രമണം നടത്തേണ്ടി വന്നതെന്ന് സുഷമ സ്വരാജ് വ്യക്തമാക്കി. ബാലക്കോട്ടിലേത് ഒരു സൈനിക നടപടി ആയിരുന്നില്ലെന്നും ഇന്ത്യ പാകിസ്ഥാന്റെ ഒരു സൈനിക കേന്ദ്രങളേയും അക്രമിച്ചിട്ടില്ലെന്നും സുഷമ പറഞ്ഞിരുന്നു.

DoolNews Video