| Friday, 12th January 2024, 5:04 pm

കൊച്ചു കൂട്ടുകാർക്കായി അവൻ വരുന്നു..ആര്? വാലിബന്റെ പുതിയ വിശേഷവുമായി മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2024 ആരംഭത്തിൽ തന്നെ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ പ്രധാന വേഷത്തിൽ എത്തുന്ന മലൈക്കോട്ടൈ വാലിബൻ.

ജനുവരി 25ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രം ഇതിനോടകം വമ്പൻ ഹൈപ്പിലാണ് ഉള്ളത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഏത്‌ വിധത്തിലാണ് മോഹൻലാലിനെ അവതരിപ്പിക്കാൻ പോവുന്നത് എന്ന കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ എല്ലാ അപ്ഡേഷനും വലിയ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ളത്.

ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു വിശേഷം പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ. സിനിമയുടെ റിലീസിന് മുന്നോടിയായി കുട്ടികൾക്കായി ഒരു കോമിക് പുസ്തകം ഇറക്കിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ.

എന്റെ പ്രിയപ്പെട്ട കൊച്ചു കൂട്ടുകാരെ നിങ്ങളോട് കൂട്ടുകൂടാൻ പുതിയ ഒരാൾ വരുന്നു എന്നാണ് മോഹൻലാൽ ഇൻസ്റ്റയിൽ പോസ്റ്റ്‌ ചെയ്ത പുതിയ വീഡിയോയിൽ പറയുന്നത്. കൂടാതെ പുസ്തകത്തിൽ പുസ്തകത്തിൽ തമാശയും പസ്സിൽസും ഇഷ്ടമുള്ള പലതുമുണ്ടെന്നും മോഹൻലാൽ വീഡിയോയിൽ പറഞ്ഞു.

‘എന്റെ പ്രിയപ്പെട്ട കൊച്ചുകൂട്ടുകാരെ, നിങ്ങളോട് കൂട്ടുകൂടാൻ പുതിയ ഒരാൾ വരികയാണ്. ആരാണെന്ന് അറിയണ്ടേ. വാലിബൻ. ഈ വാലിബൻ കോമിക്സിൽ തമാശയും പസ്സിൽസും അങ്ങനെ കൂട്ടുകാർക്ക് ഇഷ്ടമുള്ള പലതുമുണ്ട്.

ഇത്‌ ഉടൻ തന്നെ നിങ്ങളുടെ അടുത്തേക്ക് എത്തുന്നതാണ്. എല്ലാവരും റെഡിയല്ലേ ഈ വരുന്ന ജനുവരി 25ന് ഈ വാലിബൻ നിങ്ങളെയെല്ലാം നേരിട്ട് കാണാൻ വരികയാണ്. മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയിലൂടെ. എന്ന് നിങ്ങളുടെ സ്വന്തം വാലിബൻ,’മോഹൻലാൽ പറയുന്നു.

Content Highlight: Malaikotte Valiban Comic Book Updation

We use cookies to give you the best possible experience. Learn more