| Friday, 14th April 2023, 5:10 pm

പാന്‍ ഇന്ത്യന്‍; അഞ്ച് ഭാഷകളില്‍ മലൈക്കോട്ടൈ വാലിബന്‍ ഫസ്റ്റ് ലുക്ക് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാത്തിരിപ്പുകള്‍ക്ക് വിരാമം. മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.

പൂര്‍ണ ചന്ദ്രന് മുന്നില്‍ പിന്നില്‍ നിന്നും വലിയ വടം ശക്തിയില്‍ വലിക്കുന്ന മോഹന്‍ലാലിനെയാണ് പോസിറ്ററില്‍ കാണുന്നത്. ഇളം തവിട്ട് നിറത്തിലുള്ള മുടിയും താടിയും നീട്ടിവളര്‍ത്തിയിരിക്കുകയാണ്. മലയാളത്തിന് പുറമേ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും പോസ്റ്ററുകളുണ്ട്.

ഫസ്റ്റ് ലുക്ക് പുറത്ത് വന്ന് നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തന്നെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ‘ലിജോ സൃഷ്ടിച്ച ലോകത്തിലേക്ക് ഒരു ഒളിഞ്ഞുനോട്ടം നടത്താന്‍ തയ്യാറാകൂ’, എന്നാണ് ഫസ്റ്റ് ലുക്ക് അപ്‌ഡേറ്റ് പങ്കുവച്ച് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം കുറിച്ചിരുന്നത്.

ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

ജീത്തു ജോസഫിന്റെ റാം, പൃഥ്വിരാജിന്റെ എമ്പുരാന്‍ എന്നിവയും പ്രേക്ഷകര്‍ പ്രതീക്ഷ വെക്കുന്ന ചിത്രങ്ങളാണ്. ഇതുകൂടാതെ മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ബാറോസും ഈ വര്‍ഷം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlight: malaikottai valiban first look poster

We use cookies to give you the best possible experience. Learn more