'മലൈക്കോട്ടൈ വാലിബന്‍' പാക്കപ്പ് പറഞ്ഞ്‌ ലിജോ ജോസ് ആൻഡ് ടീം
Entertainment
'മലൈക്കോട്ടൈ വാലിബന്‍' പാക്കപ്പ് പറഞ്ഞ്‌ ലിജോ ജോസ് ആൻഡ് ടീം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th June 2023, 7:51 pm

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മലൈക്കോട്ടൈ വാലിബന്‍ ചിത്രീകരണം പൂർത്തിയാക്കി. നീണ്ട കാലത്തേ ഷൂട്ടിങ്ങിനാണ് ഇന്ന് വിരാമമിട്ടത്. ചെന്നൈ, രാജസ്ഥാൻ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു പ്രധാന ലൊക്കേഷനുകൾ.

ചിത്രീകരണം പൂർത്തിയാക്കിയ വേളയിൽ അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി നന്ദി പറഞ്ഞു.

‘കുറച്ചധിക ദിവസത്തെ ഷൂട്ടിങ് നമ്മൾ പൂർത്തിയാക്കി. അതിൽ വളരെ സന്തോഷമുണ്ട്. എല്ലാവരോടും നന്ദി പറയുകയാണ്‌. ഈ സിനിമ എല്ലാവർക്കും അഭിമാനിക്കാൻ കാരണമാവണമെന്നും പ്രേക്ഷകർ ഇഷ്ടപ്പെടണമെന്നും ഞാൻ ആഗ്രഹിക്കുന്നു. ‘പാക്ക് അപ്പ്’,’ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.

ജോൺ ആൻഡ് മേരി ക്രീയേറ്റിവും കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും മാക്സ് ലാബ് സിനിമാസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ വരുന്ന ബിഗ് ബജറ്റ് ചിത്രമെന്ന പേര് മലൈക്കോട്ടൈ വാലിബനുണ്ട്. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. മധു നീലകണ്ഠൻ ഛായാഗ്രഹണം നിർവഹിക്കും. വസ്ത്രാലങ്കാരം റൺസ് സേവ്യറാണ്.

മലൈക്കോട്ടൈ വാലിബന്റെ ഓരോ അപ്ഡേറ്റിനുമായി കാത്തിരിക്കുന്ന പ്രേക്ഷകർ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ആകാംഷയോടെ സ്വീകരിച്ചിരുന്നു. മോഹൻലാലിൻറെ പിറന്നാൾ ദിനത്തിൽ പുറത്തുവന്ന ടീസർ പ്രേക്ഷകർക്ക് വൻ പ്രതീക്ഷയാണ് നൽകുന്നത്.

Content Highlights: Malaikottai Vaaliban