| Thursday, 25th January 2024, 10:58 am

തിയേറ്റർ പൂരപ്പറമ്പാക്കിയോ വാലിബൻ? ഫസ്റ്റ് ഷോ തിയേറ്റർ റെസ്പോൺസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന നിലക്ക് ഏറെ പ്രതീക്ഷയാണ് പ്രേക്ഷകർക്കുണ്ടായത്. ചിത്രത്തിന്റെ ട്രെയ്ലറും ടീസറിലും പോസ്റ്ററിലുമെല്ലാം ഒരു വമ്പൻ ചിത്രത്തിന്റെ പ്രതീതിയാണ് പ്രേക്ഷകർക്കുണ്ടായത്.

പക്ഷെ ഒരു മാസ് പടമെന്ന മൈൻഡ് സെറ്റിൽ വാലിബൻ കാണരുതെന്നാണ് ആദ്യ ഷോ കണ്ടവരുടെ അഭിപ്രായം. എന്നാൽ ഒരു പക്കാ എൽ. ജെ.പി പടമെന്ന പ്രതികരണവും ഇതിനോടകം ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. മോഹൻലാൽ എന്ന നടന്റെ തിരിച്ചുവരവല്ലെന്നും മറിച്ച് ഒരു നല്ല സംവിധായകന്റെ കയ്യിൽ ലഭിച്ചതിന്റെ പ്രതിഫലനമാണ് വാലിബനിൽ കാണുന്നതെന്നും പ്രേക്ഷകർ പറയുന്നുണ്ട്.

പ്രേക്ഷകർ ഒന്നടങ്കം എടുത്ത് പറയുന്നത് മധു നീലകണ്ഠൻ എന്ന സിനിമോട്ടോഗ്രാഫറിനെയാണ്. കൃത്യമായ ഫ്രെയിംസും മനോഹരമായ ദൃശ്യാവിഷ്കാരമാണ് മധു പ്രേക്ഷകർക്ക് നൽകിയതെന്നും വാലിബന്റെ നട്ടെല്ല് സിനിമോട്ടോഗ്രാഫറാണെന്നും പ്രേക്ഷകർ പറയുന്നുണ്ട്. പ്രശാന്ത് പിള്ളയുടെ മ്യൂസിക്കും ചിത്രത്തിൽ ഏറെ പ്രശംസ അർഹിക്കുണ്ടെന്നും ആളുകൾ പറയുന്നുണ്ട്.

ലിജോ മാജിക്കാണെന്നും സെക്കന്റ് പാർട്ട് റീലോഡഡ് ആണെന്നും ആളുകൾ പറയുന്നുണ്ട്. ഫുൾ മാസ് ചിത്രമെന്ന പ്രതീക്ഷയിൽ പോകരുതെന്നും മാസ് പ്ലസ് ക്‌ളാസ് പിന്നെ എൽ.ജെ.പി എന്ന അഭിപ്രായവും വന്നിട്ടുണ്ട്. സെക്കന്റ് പാർട്ടാവും തീ പടർത്താൻ പോകുന്നതെന്നും ക്ലൈമാക്സിൽ ഒരു മല്ലൻ വരുന്നുണ്ടെന്നും അയാളാണ് സെക്കന്റ് പാർട്ട് ഭരിക്കാൻ പോകുന്നതെന്നും ആദ്യ ഷോ കണ്ടയൊരാൾ  മീഡിയയോട് പറഞ്ഞു.

മോഹൻലാലിന് പുറമെ സൊണാലി കുൽക്കർണി, ഹരീഷ് പേരടി, സുചിത്ര നായർ, മണികണ്ഠൻ ആചാരി തുടങ്ങിയവർ സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജയ്‌സാൽമേർ, പൊഖ്‌റാൻ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്‌സിന്റെ ബാനറിൽ ഷിബു ബേബി ജോൺ നിർമിക്കുന്ന ചിത്രം തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുകയാണ്.

Content Highlight: Malaikkottai valiban theater response

We use cookies to give you the best possible experience. Learn more