കോഴിക്കോട്: മലബാര്‍ മേഖലയിലെ യാത്രാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരത്തിന് കളമൊരുങ്ങുന്നു. വിഷയമുന്നയിച്ച് മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സിലും കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്‌സ് അസോസിയേഷനും ദല്‍ഹിയില്‍ കേന്ദ്ര മന്ത്രിമാര്‍ക്കും സംസ്ഥാന സര്‍ക്കാരിനും നിവേദനം നല്‍കി.
ഭാരവാഹികള്‍ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാനുമായും ചര്‍ച്ച നടത്തി. എന്‍.എച്ച് 766ലെ നിലവിലുള്ള രാത്രി യാത്രാ നിരോധനം 24 മണിക്കൂറായി വര്‍ധിപ്പിക്കാനുള്ള നീക്കം ആശങ്കാ ജനകമാണെന്നും ഇവര്‍ അധികാരികളെ ബോധിപ്പിച്ചു. കേസില്‍ സുപ്രീംകോടതിയില്‍ കക്ഷിചേരുമെന്നും അറിയിച്ചിട്ടുണ്ട്.
ഭൂമിയുടെ ലഭ്യതക്കുറവാണ് റെയില്‍ വികസനത്തിന് തടസമായി നല്‍ക്കുന്നത്. ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍-മംഗലാപുരം മെമു താമസിയാതെ സര്‍വ്വീസ് ആരംഭിക്കുമെന്ന ഉറപ്പും ലഭിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.