ജൂണ്‍മാസം ആരംഭിച്ചു കഴിഞ്ഞു. കുട്ടികള്‍ എല്ലാം രണ്ട് മാസത്തെ അവധി കഴിഞ്ഞ് സ്‌കൂളിലേക്ക് പോകാന്‍ തുടങ്ങുകയാണ്. വൈകുന്നേരം കുട്ടികള്‍ സ്‌കൂള്‍ വിട്ടുവരുമ്പോഴേക്കും ഒരു നാല് മണി പലഹാരം ഉണ്ടാക്കിയാലോ. ഉള്ളി വട തന്നെ ഉണ്ടാക്കാം. മഴക്കാലമായത് കൊണ്ട് തന്നെ ചൂടോടെ ഉള്ളി വട കഴിക്കാന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്ല ഉത്സാഹമായിരിക്കും. വളരെ എളുപ്പത്തില്‍, ഏറെ സ്വാദിഷ്ടമായി ഉണ്ടാക്കിയെടുക്കാവുന്ന ഒരു വിഭവം കൂടിയാണ് ഉള്ളിവട.
ആവശ്യമായ സാധനങ്ങള്‍
കടലമാവ് – 2 കപ്പ്
അരിപ്പൊടി – 2 ടേബിള്‍ സ്പൂണ്‍
വലിയ ഉള്ളി – 3 എണ്ണം
ഇഞ്ചി – 2 എണ്ണം
പച്ചമുളക് – 3 എണ്ണം
കറിവേപ്പില – 2 എണ്ണം
വെള്ളം – 1 കപ്പ്
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉപ്പ് – 2 ടീസ്പൂണ്‍
വലിയ ഉള്ളി, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, എന്നിവ ചെറുതായി അരിഞ്ഞ ശേഷം 1 ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് നന്നായി കൈ കൊണ്ട് തിരുമ്മുക.
ഇതിലേക്ക് കടലമാവ്, അരിപ്പൊടി, ഒരു കപ്പ് വെള്ളം, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി കുഴക്കുക ശേഷം ഒരു ചട്ടിയില്‍ എണ്ണ ഒഴിച്ച് നന്നായി ചൂടാവുമ്പോള്‍ തീ കുറച്ച് ഒരു കരണ്ടി വീതം മാവ് എടുത്ത് എണ്ണയിലേക്ക് ഇടുക. ഇരുവശവും മാറി മാറി എണ്ണയില്‍ ഇട്ട് മൊരിച്ച ശേഷം നല്ല ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ കോരിയെടുക്കുക