മധുരത്തിനൊപ്പം ആരോഗ്യവും നൽകുന്ന വിഭവമാണ് മലബാർ സ്പെഷ്യൽ മുട്ടമാല
ആവശ്യമുള്ള സാധനങ്ങൾ
മുട്ട- 10 എണ്ണം
പഞ്ചസാര- ഒരു കപ്പ്
പാല്‍പ്പൊടി- നാല് ടീസ്പൂണ്‍
ഏലക്കായ- 5 എണ്ണം
നെയ്യ്- ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്
തയാറാക്കുന്ന വിധം
മുട്ട പൊട്ടിച്ച് വെള്ളയും മഞ്ഞയും വേര്തിരിച്ചുവെയ്ക്കുക. മുട്ടയുടെ മഞ്ഞ ഒരു സ്പൂണ്‍കൊണ്ട് നന്നായി ഉടച്ച് അരിച്ചെടുക്കുക. ഒരു പാനില്‍ മുക്കാല്‍ കപ്പ് വെള്ളത്തില്‍ പഞ്ചസാര ചെറിയ ചൂടില്‍ ഉരുക്കിയെടുക്കുക. പഞ്ചസാര നന്നായി അലിഞ്ഞു കഴിഞ്ഞാല്‍ മുട്ടയുടെ മഞ്ഞ നൂല് പോലെ പഞ്ചസാര ലായിനിയില്‍ ചുറ്റിയൊഴിക്കുക. ശേഷം ഒരു ടീസ്പൂണ്‍ വെള്ളം തളിച്ച് മുട്ടമാല കോരിയെടുക്കാം. മുട്ടയുടെ മഞ്ഞ മുഴുവന്‍ ഇങ്ങനെ തയാറാക്കാം. ശേഷം ബാക്കിവരുന്ന പഞ്ചസാര സിറപ്പ് തണുപ്പിക്കുക. പാല്‍പ്പൊടിയും മുട്ടവെള്ളയും ഏലക്കയും പഞ്ചസാര സിറപ്പും ചേര്‍ത്ത് മിക്സിയിലടിച്ചെടുക്കുക. ഇത് നെയ്യ് പുരട്ടിയ പാത്രത്തിലൊഴിച്ച് ആവിയില്‍ വേവിച്ചെടുക്കുക. മഞ്ഞ കൊണ്ടുള്ള ആ മാലയും വേവിച്ചെടുത്ത വെള്ളയും ഒരുമിച്ച് കഴിക്കാം.