സര്‍ക്കാരിന്റെ നടപടികള്‍ വഴി കണക്കില്‍പെടാത്ത സ്വര്‍ണശേഖരത്തില്‍ കുറച്ചു ശതമാനം ഔദ്യോഗിക സംവിധാനത്തിലേക്ക് എത്തിപ്പെട്ടാല്‍ അത് ഗുണകരമാവും. അനുവദനീയമായ തോതില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണം സര്‍ക്കാര്‍ പിടിച്ചെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും എം.പി അഹമ്മദ് പറഞ്ഞു.
കോഴിക്കോട്: നോട്ടുനിരോധനത്തെ പിന്തുണച്ച് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ്. സര്‍ക്കാരിന്റെ യുക്തിസഹമായ സാമ്പത്തിക നടപടികളുടെ തുടര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ ഗോള്‍ഡ് മോണിറ്റൈസേഷനും ഇപ്പോള്‍ നടപ്പിലാക്കിയ നോട്ടു അസാധുവാക്കലുമെന്ന് എം.പി അഹമ്മദ് പറഞ്ഞു.
ഇത്തരം നടപടികളിലൂടെ ഗോള്‍ഡ് സെന്‍സസ് നടപ്പാവും സ്വാഭാവിക രീതിയിലുള്ള സ്വര്‍ണ വ്യാപാരത്തിന് ഇതു സഹായകമാവുമെന്നും എം.പി അഹമ്മദ് പറഞ്ഞു.
ഊഹക്കണക്കടിസ്ഥാനത്തില്‍ വ്യാപാരികളുടെ കൈവശമുള്ളതും നിക്ഷേപവുമടക്കം ഇന്ത്യയില്‍ 30,000 ടണ്ണിലധികം സ്വര്‍ണശേഖരമുണ്ട്. സ്വര്‍ണത്തോടുള്ള ജനങ്ങളുടെ വൈകാരികത ഇന്ത്യയെ ലോകത്തെ ഏറ്റവും ലിയ രണ്ടാമത്തെ സ്വര്‍ണ ഉപയോക്താവാക്കുന്നു.
സര്‍ക്കാരിന്റെ നടപടികള്‍ വഴി കണക്കില്‍പെടാത്ത സ്വര്‍ണശേഖരത്തില്‍ കുറച്ചു ശതമാനം ഔദ്യോഗിക സംവിധാനത്തിലേക്ക് എത്തിപ്പെട്ടാല്‍ അത് ഗുണകരമാവും. അനുവദനീയമായ തോതില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണം സര്‍ക്കാര്‍ പിടിച്ചെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും എം.പി അഹമ്മദ് പറഞ്ഞു.
വ്യക്തികളുടെ സ്വര്‍ണ നിക്ഷേപത്തിന് കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ക്ക് അനുബന്ധമായി സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം അഞ്ചു ശതമാനമായി കുറയ്ക്കണം. നിലവില്‍ നികുതി പത്തു ശതമാനമാണ്. സ്വര്‍ണക്കടത്തും സമാന്തര സമ്പദ്വ്യവസ്ഥയും ഇല്ലാതാക്കാന്‍ ഇത് സഹായിക്കുമെന്നും എം.പി അഹമ്മദ് പറഞ്ഞു.
കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് 1994ല്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശ പ്രകാരം കള്ളപ്പണം കണ്ടെത്തുന്നതിനുള്ള പരിശോധനയില്‍ ന്യായമായ മാര്‍ഗങ്ങളിലൂടെ സമ്പാദിച്ച സ്വര്‍ണത്തിന് മുഴുവന്‍ സംരക്ഷണം ലഭിക്കുമെന്ന് മാത്രമല്ല, പുരുഷന് 100 ഗ്രാമും വിവാഹിതയായ സ്ത്രീക്ക് 250 ഗ്രാമും കൈവശം വെക്കാമെന്നും വ്യക്തമാക്കുന്നുണ്ട്.
കാര്‍ഷികാദായം ന്യായമായ വീട്ടു സമ്പാദ്യം എന്നിവ ഉപയോഗിച്ച് വാങ്ങിയതോ പൂര്‍വിക സ്വത്തായി ലഭിച്ചതോ ആയ സ്വര്‍ണത്തിന് നികുതി ചുമത്തില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതായും എം.പി അഹമ്മദ് പറഞ്ഞു.