വി.എസ്. അച്യുതാനന്ദനായിരുന്നു ഈ കേസില്‍ ഏറ്റവും അധികം ആത്മാര്‍ത്ഥത ഉണ്ടായിരുന്നത്. അദ്ദേഹമാണ് ശശീന്ദ്രന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ ശശീന്ദ്രന്റെ വീട് സന്ദര്‍ശിക്കുന്നതില്‍ നിന്ന് പാര്‍ട്ടി അദ്ദേഹത്തെ വിലക്കി. കോടിയേരി ബാലകൃഷ്ണന്റെയും, എളമരം കരീമീന്റെയും സമ്മര്‍ദ്ദത്തിന്റെ ഫലമായി മലബാര്‍ സിമന്റ്‌സിലെ അഴിമതി അന്വേഷിക്കേണ്ടതില്ലെന്നും ശശീന്ദ്രന്റെ മരണത്തെ കുറിച്ച് മാത്രം അന്വേഷണം നടത്തിയാല്‍ മതിയെന്നും പിന്നീട് തീരുമാനമായി. ശശീന്ദ്രന്റെ മരണത്തെ കുറിച്ചുള്ള കേസുകള്‍ക്ക് പുറമെ മലബാര്‍ സിമന്റ്‌സിലെ അഴിമതിയെ സംബന്ധിച്ചുള്ള കേസുകളും നടത്തേണ്ട ഗതികേടിലാണ് ഇന്ന് ശശീന്ദ്രന്റെ കുടുംബം | ശശീന്ദ്രന്റെ സഹോദരന്‍ ഡോ. സനല്‍കുമാര്‍ ഡൂള്‍ടോക്കില്‍
Content highlight: Malabar Cements Saseendran case, Sanal Kumar