വളരെ ചുരുക്കം സിനിമകള്‍ കൊണ്ട് മലയാളത്തില്‍ ശ്രദ്ധേയയായ നടിയാണ് മാല പാര്‍വതി. ചെറിയ റോളുകളിലൂടെ കരിയര്‍ ആരംഭിച്ച മാല പാര്‍വതി ഇന്ന് മലയാളത്തില്‍ തിരക്കുള്ള നടിയാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും താരം തന്റെ സാന്നിധ്യമറിയിച്ചു. ആമിര്‍ ഖാന്‍ നിര്‍മിച്ച സലാം വെങ്കി എന്ന ചിത്രത്തിലൂടെ മാല പാര്‍വതി ബോളിവുഡിലും അരങ്ങേറിയിരുന്നു.
മാല പാര്‍വതിയും സൂരജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് കഴിഞ്ഞ വര്‍ഷമിറങ്ങിയ ചിത്രമായിരുന്നു മുറ. കപ്പേള എന്ന സിനിമക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ ത്രില്ലര്‍ ഴോണറിലാണ് ഒരുക്കിയിരുന്നത്. രമ എന്ന കഥാപാത്രത്തെയാണ് മാല പാര്‍വതി ചിത്രത്തില്‍ അവതരിപ്പിച്ചത്.
മുറ എന്ന സിനിമയെ കുറിച്ചും രമ എന്ന കഥാപാത്രത്തെ കുറിച്ചും സംസാരിക്കുകയാണ് മാല പാര്‍വതി. മുറ എന്ന സിനിമയിലെ വില്ലത്തി കഥാപാത്രം ഏറെ ശ്രദ്ധനേടിയെന്നും തന്നില്‍ നിന്നും അങ്ങനെ ഒരു കഥാപാത്രത്തെ പ്രതീക്ഷിച്ചില്ലെന്ന് പലരും പറഞ്ഞെന്ന് മാല പാര്‍വതി പറയുന്നു.
രമ എന്ന കഥാപാത്രത്തെ ചെയ്യാനായി ഏറെ മുന്നൊരുക്കങ്ങള്‍ എടുത്തെന്നും ആദ്യമേ മുറയുടെ മുഴുവന്‍ തിരക്കഥയും തന്നിരുന്നുവെന്നും നടി പറഞ്ഞു. സിനിമക്കായി ഭാരം കുറച്ചുവെന്നും ജിമ്മില്‍ പോയി ബോഡി ഫിറ്റാക്കിയെന്നും മാല പാര്‍വതി കൂട്ടിച്ചേര്‍ത്തു. ഗൃഹലക്ഷ്മി മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാല പാര്‍വതി.
‘മുറ എന്ന സിനിമയിലെ വില്ലത്തി ഏറെ ശ്രദ്ധനേടി. എന്നില്‍ നിന്ന് ഇങ്ങനെയൊരു കഥാപാത്രം പ്രതീക്ഷിച്ചില്ല എന്നാണ് പലരും പറയുന്നത്. സന്തോഷമുണ്ടാക്കുന്ന പ്രതികരണങ്ങളാണ് ലഭിച്ചത്.
രമ എന്ന ആ കഥാപാത്രത്തിനായി ഏറെക്കാലത്തെ മുന്നൊരുക്കമുണ്ടായിരുന്നു. ആദ്യമേ മുഴുവന്‍ തിരക്കഥയും തന്നിരുന്നു. ഭാരംകുറച്ചു. ജിമ്മിലൊക്കെ പോയി ബോഡി ഫിറ്റാക്കി. ആ മുന്നൊരുക്കങ്ങളെല്ലാം ഗുണംചെയ്തു,’ മാല പാര്‍വതി പറയുന്നു.
Content highlight: Mala Parvathy talks about her character in Mura movie