| Sunday, 20th March 2022, 12:04 pm

കെ.ജി.എഫും എനിക്ക് തള്ളി മറക്കാം, മലയാളം വേര്‍ഷനില്‍ എന്റെ ശബ്ദമുണ്ട്; നൊട്ടോറിയസ് പോസ്റ്റിലെ കമന്റിന് മാലാ പാര്‍വതിയുടെ മറുപടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും പാട്ടുകളും മേക്കിംഗ് വീഡിയോകളും പുറത്ത് വിടാന്‍ തുടങ്ങിയിരിക്കുകയാണ് ഭീഷ്മ പര്‍വ്വത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ഈ വീഡിയോകളെല്ലാം റിലീസ് ചെയ്യുന്നതിന് പിന്നാലെ വൈറലാവാറുണ്ട്.

കഴിഞ്ഞ ദിവസം ബി നൊട്ടോറിയസ് എന്ന ഭീഷ്മ പര്‍വ്വം തീമും പുറത്തു വന്നിരുന്നു. ഈ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ലഭിച്ച കമന്റിന് നടി മാലാ പാര്‍വതി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

മാലാ പാര്‍വതിയുടെ പോസ്റ്റിന് കെ.ജി.എഫിന്റെ പോസ്റ്ററിനൊപ്പം ‘ഈ ഒരു ഐറ്റം വരുവോളം തള്ളി മറിച്ചോ കേട്ടോ, അതുകഴിഞ്ഞു ഇച്ചിരി കുറക്കാന്‍ നോക്കണം,’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.

ഇതിനു മാലാ പാര്‍വതിയുടെ മറുപടി ഇങ്ങനെ.

‘ഒരു കാര്യം പറഞ്ഞോട്ടെ. കോമഡി ആയിട്ട് എടുത്താല്‍ മതി. കെ.ജി.എഫ് എന്ന ഐറ്റം വരുമ്പോള്‍, അത് ‘ വേറെ ‘ ആള്‍ക്കാരുടെ ആണെന്നും, അതില്‍ നിങ്ങള്‍ക്കൊന്നും ഒരു ഇടവുമില്ല എന്നാണല്ലോ, ഈ മെസേജ് കൊണ്ട് ഉദ്ദേശിക്കുന്നത്. പക്ഷേ ഒരു തിരുത്തുണ്ട്.

കെ.ജി.എഫും എനിക്ക് തള്ളി മറക്കാം. കാരണം കെ.ജി.എഫ് മലയാളം വേര്‍ഷനില്‍ പ്രധാനപ്പെട്ട ഒരു കഥാപത്രത്തിന് എന്റെ ശബ്ദമാണ്. അത് കൊണ്ട് പേടിപ്പിക്കരുത്. എന്നല്ല ഇനി കെ.ജി.എഫിനെക്കാള്‍ വലുത് എന്തെങ്കിലും വന്നാലും ഭീഷ്മ പര്‍വ്വം ആഘോഷിക്കും. കാരണം. ആ പടം ഒരു പടമാ’

ഇത്തരത്തില്‍ പലപ്പോഴും കമന്റുകള്‍ക്ക് മാലാ പാര്‍വതി നല്‍കുന്ന മറുപടികള്‍ ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം പുറത്ത് വന്ന ബി നൊട്ടോറിയസ് എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ചിത്രത്തിലെ മാസ് ഡയലോഗിനൊപ്പം മമ്മൂട്ടിയുടെ മാസ് സ്റ്റില്ലുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റെഡ് ഷേഡിലാണ് പാട്ട് ഒരുക്കിയിരിക്കുന്നത്.

പഞ്ഞിക്കിടണംന്ന് പറഞ്ഞാല്‍ എന്താന്ന് അറിയോ, നെഫ്യൂസേ ആള്‍ക്ക് മൂന്ന് വെച്ച് കിട്ടും, ചാമ്പിക്കോ എന്നിങ്ങനെ ചിത്രത്തിലെ മമ്മൂട്ടിയുടെ മാസ് ഡയലോഗുകളെല്ലാം പാട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ബോംബെക്കാരാ ജാവോ എന്ന ഡയലോഗിലാണ് പാട്ട് അവസാനിക്കുന്നത്.

അതേസമയം റെക്കോര്‍ഡുകള്‍ ഭേദിച്ച് ഭീഷ്മ പര്‍വ്വം പ്രദര്‍ശനം തുടരുകയാണ്. 80 കോടിയാണ് ചിത്രം ഇതിനോടകം നേടിയിരിക്കുന്നത്. റിലീസ് ചെയ്ത ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ഭീഷ്മ പര്‍വ്വം 50 കോടി നേടിയിരുന്നു.

മൂന്നാം വാരത്തിലും കാണികളുടെ എണ്ണത്തില്‍ വലിയ കുറവ് അനുഭവപ്പെടാത്തതിനാല്‍ ചിത്രം അനായാസം 100 കോടി ക്ലബ്ബിലും അതിനു മുകളിലേക്കും എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. സമീപകാലത്ത് ഏറ്റവുമധികം റിപ്പീറ്റ് ഓഡിയന്‍സിനെ ലഭിച്ച ചിത്രം കൂടിയാണ് ഭീഷ്മ പര്‍വ്വം.


Content Highlight: Mala Parvathy’s reply to the comment in the notorious post of bheeshma parvam

Latest Stories

We use cookies to give you the best possible experience. Learn more