മമ്മൂക്കയുടെ ധീരമായ ഒരു ശ്രമമാണ് ആ ചിത്രം, എനിക്കങ്ങനെ പറയാനാണിഷ്ടം: മാല പാർവതി
Entertainment
മമ്മൂക്കയുടെ ധീരമായ ഒരു ശ്രമമാണ് ആ ചിത്രം, എനിക്കങ്ങനെ പറയാനാണിഷ്ടം: മാല പാർവതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th July 2024, 9:28 am

പോയ വര്‍ഷം നിരൂപകര്‍ ഏറ്റവുമധികം പ്രശംസിച്ച സിനിമകളിലൊന്നാണ് കാതല്‍. മമ്മൂട്ടി നായകനായ ചിത്രം നിരൂപകപ്രശംസ നേടുകയും നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

ഫ്രീഡം ഫൈറ്റിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥയും മമ്മൂട്ടിയുടെ പ്രകടനവും ഗംഭീരമായിരുന്നു. ജ്യോതിക, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ മറ്റു താരങ്ങൾ.

 

കാതൽ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നടി മാല പാർവതി. മാല പാർവതി ഈയിടെ അഭിനയിച്ച ലിറ്റിൽ ഹാർട്ട്സ് എന്ന ചിത്രത്തിലും സ്വവർഗാനുരാഗത്തെ കുറിച്ച് പരാമർശിച്ചിരുന്നു.

മമ്മൂട്ടി ഒരു ഗ്രേറ്റ് ആക്ടർ ആണെന്നും കൺവെൻഷന്റെ കൊടി പിടിക്കേണ്ടതെന്ന് ആളുകൾ വിശ്വസിക്കുന്ന മമ്മൂട്ടിയെ പോലൊരാൾ അങ്ങനെയൊരു ചിത്രത്തിന്റെ ഭാഗമാവുന്നത് വലിയ കാര്യമാണെന്നും മാല പാർവതി പറയുന്നു. കാതൽ കണ്ടുവന്ന തന്നോട് ലിറ്റിൽ ഹാർട്ട്സിന്റെ ലൊക്കേഷനിൽ വെച്ച് എല്ലാവരും ചിത്രത്തിന്റെ കഥ ചോദിച്ചെന്നും മാല പാർവതി പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു താരം.

‘കാതൽ പോലൊരു ചിത്രത്തിനകത്ത് എല്ലാതരത്തിലും ഗ്രേറ്റ് ആക്ടറായ മമ്മൂക്കയെ പോലൊരാൾ അഭിനയിച്ചു. കൺവെൻഷന്റെ കൊടി പിടിക്കേണ്ടത് എന്ന് നമ്മൾ വിശ്വസിക്കുന്ന ഒരാളാണ് വ്യത്യസ്തമായി ആലോചിച്ച് അങ്ങനെയൊരു സിനിമയിൽ ഭാഗമായത്.

ഭയങ്കര ഡേറിങ് അറ്റംപ്റ്റ് ആണത്. എനിക്കങ്ങനെയെ പറയാൻ കഴിയുള്ളൂ. കാതൽ സിനിമ കണ്ടിട്ട് ഞാൻ ലിറ്റിൽ ഹാർട്ട്സിന്റെ സെറ്റിലേക്ക് വരുമ്പോൾ നമ്മുടെ പടത്തിന്റെ ഷൂട്ടിങ് നടക്കുകയാണ്.

ഏകദേശം മുക്കാൽ ഭാഗത്തോളം ആയിട്ടുണ്ടാവും ഷൂട്ടൊക്കെ. ക്ലൈമാക്സ്‌ ഒക്കെ അടുപ്പിച്ചാണ് കാതൽ ഇറങ്ങുന്നത്. എല്ലാവരും ടെൻഷനായി എന്നോട് ചോദിച്ചത്, എന്തായി കാതലിന്റെ കഥയ്‌ക്ക് നമ്മുടെ പടവുമായി സാമ്യമുണ്ടോ എന്നായിരുന്നു,’മാല പാർവതി പറയുന്നു.

 

Content Highlight: Mala Parvathy About Mammooty’s Character In Kaathal