| Tuesday, 14th January 2020, 8:41 am

'തട്ടിയെടുത്ത അവകാശം തിരികെ നല്‍കണം'; മകരവിളക്ക് ദിനത്തില്‍ പ്രതിഷേധമായി 'അവകാശ പുനസ്ഥാപന ദീപം' തെളിയിക്കാനൊരുങ്ങി മല അരയ മഹാസഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്ക് ദിനത്തില്‍ അവകാശ പുനസ്ഥാപന ദീപം തെളിയിക്കാനൊരുങ്ങി മല അരയ മഹാസഭ. മകരജ്യോതി തെളിയിക്കുന്നതിനുള്ള അവകാശം തിരികെ ലഭിക്കുന്നതിന് വേണ്ടിയാണ് പ്രതിഷേധമായി അവകാശ പുനസ്ഥാപന ദീപം തെളിയിക്കുന്നത്.

ആയിരക്കണക്കിന് മല അരയ കുടുംബങ്ങളിലും സഭയുടെ ഉടമസ്ഥതയിലുള്ള അമ്പലങ്ങളിലും ശാഖാ മന്ദിരങ്ങളിലും വീടുകളിലും ശ്രീ ശബരീശ കോളേജ്, ഇടുക്കി നോളജ് സിറ്റി തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വൈകുന്നേരം ദീപം തെളിക്കുമെന്ന് മല അരയ മഹാസഭ നേതാവ് പി.കെ സജീവ് അറിയിച്ചു.

മല അരയസമുദായത്തിന്റെ അവകാശത്തെ പിന്തുണച്ചുകൊണ്ട് കൊല്ലം പത്തനംതിട്ട തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെ കുറവ സമുദായത്തില്‍ പെട്ടവരും ദ്രാവിഡ ആചാരത്തിന്റെ ഭാഗമായി പ്രതീകാത്മക ദീപം തെളിക്കുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു കാലത്ത് ശബരിമല ഉള്‍പ്പെടെ 18 മലകളിലും മല അരയ സമുദായത്തില്‍പ്പെട്ടവരാണ് അധിവസിച്ചിരുന്നതെന്നാണ് മല അരയ മഹാസഭ അവകാശപ്പെടുന്നത്. ശബരിമല ,പൊന്നമ്പലമേട് ,ഗൗണ്ടര്‍ മല, നാഗമല ,സുന്ദരമല, ചിറ്റമ്പലമേട്, ഖല്‍ഗിമല, മതംഗമല ,മൈലാടും മേട്, ശ്രീപാദമല ,ദേവര്‍മല, നിലയ്ക്കല്‍മല, തലപ്പാറമല ,നീലിമല ,കരിമല ,പുതുശ്ശേരിമല, കാള കെട്ടി മല, ഇഞ്ചിപ്പാറമല  എന്നിവയാണ് 18 മലകള്‍

2012 ജനുവരി ഏഴിന് എരുമേലി ശ്രീധര്‍മ്മശാസ്താ അമ്പല അങ്കണത്തില്‍ നിന്നു ദീപവുമായി പൊന്നമ്പലമേട്ടിലേക്ക് പ്രയാണം നടത്തിയ സമുദായാംഗങ്ങളെ കാളകെട്ടി മഹാദേവ അമ്പലത്തില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതേത്തുടര്‍ന്ന് 18 മലകളില്‍ ഒന്നായ ഇഞ്ചിപ്പാറ മലയില്‍ ദീപംസൂക്ഷിച്ചിരിക്കുന്നത്. എന്നാണോ പൊന്നമ്പലമേട്ടില്‍ ദീപം തെളിക്കാന്‍ അവകാശം ലഭിക്കുന്നത് അന്നുവരെ ദീപം കെടാ വിളക്കായി സൂക്ഷിക്കാനാണ് സമുദായതീരുമാനം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മല അരയര്‍ സ്ഥാപിച്ച ശബരിമല അമ്പലത്തില്‍. ഭ്രാവിഡ ആചാരങ്ങളായിരുന്നു ഉണ്ടായിരുന്നതെന്നും ഇവിടെ കുറവരും സാംമ്പവരും ഈഴവരും ആചാരങ്ങള്‍ അനുഷ്ഠിച്ചിരുന്നെന്നും മല അരയ മഹാസഭ പറയുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലേക്ക് ശബരിമല വന്നപ്പോള്‍ ഈ സമൂഹത്തെ അവിടെനിന്ന് ഘട്ടംഘട്ടമായി ഒഴിപ്പിക്കുകയായിരുന്നെന്നും മല അരയ മഹാസഭ ആരോപിക്കുന്നു.

18 മലകളിലൊന്നായ ഇഞ്ചിപ്പാറമലയിലെ അമ്പലത്തില്‍ 2923 ദിവസമായി സൂക്ഷിച്ചിരിക്കുന്ന കെടാ വിളക്ക് ദര്‍ശനവും പ്രാര്‍ത്ഥനയും പ്രതീകാത്മക മകരവിളക്ക് തെളിക്കലും മലയരയ മഹാസഭയുടെ സംസ്ഥാന നേതാക്കള്‍ നിര്‍വ്വഹിക്കും.

മല അരയര്‍ സ്ഥാപിച്ച ശബരിമല അമ്പലത്തില്‍ ഭ്രാവിഡ ആചാരങ്ങളായിരുന്നു ഉണ്ടായിരുന്നതെന്നും ഇവിടെ കുറവരും സാംമ്പവരും ഈഴവരും ആചാരങ്ങള്‍ അനുഷ്ഠിച്ചിരുന്നെന്നും മല അരയ മഹാസഭ പറയുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലേക്ക് ശബരിമല വന്നപ്പോള്‍ ഈ സമൂഹത്തെ അവിടെനിന്ന് ഘട്ടംഘട്ടമായി ഒഴിപ്പിക്കുകയായിരുന്നെന്നും മല അരയ മഹാസഭ ആരോപിക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

1949 വരെ പുത്തന്‍വീട്ടില്‍ കുഞ്ഞന്‍ ആയിരുന്നു പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിച്ചിരുന്നത്. പിന്നീട് അവിടേക്ക് മകരവിളക്ക് തെളിക്കാനായി എത്തിയ മല അരയ സമുദായത്തില്‍ പെട്ടവരെ ദേവസ്വം ബോര്‍ഡ് ഭീഷണിപ്പെടുത്തി ഓടിക്കുകയായിരുന്നെന്ന് സഭ അരോപിക്കുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശബരിമല അമ്പലത്തില്‍ മുമ്പുണ്ടായിരുന്ന അവകാശം കവര്‍ന്നെടുത്തതുപോലെ മകരവിളക്ക് തെളിക്കാനുള്ള അവകാശവും ഈ സമൂഹത്തില്‍ നിന്ന് കവര്‍ന്നെടുക്കുകയായിരുന്നു .ദേവസ്വം ബോര്‍ഡ് ആചാരവിരുദ്ധമായാണ് മകരവിളക്ക് തെളിക്കുന്നത്. മലയിലെ ആചാരം മല അരയരുടെത് ആയിരുന്നു. ഒരു സമൂഹത്തില്‍ നിന്നും തട്ടിയെടുത്ത ആചാരമാണ് ഇന്ന് ദേവസ്വം ബോര്‍ഡിന്റെ കയ്യില്‍ ഇരിക്കുന്നത്. ഇതു മോഷണമുതലാണ്.അത് ഉടമസ്ഥര്‍ക്കു തിരികെ നല്‍കുക എന്നുള്ളത് ചരിത്രത്തോട് കാണിക്കുന്ന ഏറ്റവും വലിയ നന്ദി ആയിരിക്കുമെന്നും
മല അരയ മഹാസഭ പറഞ്ഞു.

DoolNews Video

We use cookies to give you the best possible experience. Learn more