ആലപ്പുഴ: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളാണ് ശരിയെന്ന് മക്കള്‍ സെല്‍വം വിജയ് സേതുപതി. ദേശാഭിമാനി വാരാന്ത പതിപ്പിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സേതുപതിയുടെ തുറന്നുപറച്ചില്‍.
പിണറായി വിജയന്റെ കടുത്ത ആരാധകനാകനാണ് താനെന്നും ശബരിമല വിഷയം പോലുള്ളവ അദ്ദേഹം കൈകാര്യം ചെയ്ത രീതി തന്നെ വളരെ ആകര്‍ഷിച്ചുവെന്നും വിജയ് സേതുപതി പറഞ്ഞു.
ശബരിമല വിഷയത്തില്‍ എന്തിനാണ് ഈ ബഹളങ്ങളെന്നും കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ശരിയെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. “”ഭൂമി എന്നാല്‍ നമുക്കറിയാം അമ്മയാണ്. അതില്‍നിന്ന് ഒരുപിടി മണ്ണെടുത്ത് പ്രതിമചെയ്യുന്നു. അതിനുശേഷം ആ പ്രതിമ പറയുന്നു ഭൂമി അശുദ്ധയാണെന്ന്. ഇതല്ലേ സത്യത്തില്‍ സംഭവിച്ചത്. ആണായിരിക്കാന്‍ വളരെ എളുപ്പമാണ്. തിന്നു കുടിച്ച് മദിച്ച് ജീവിക്കാം. എന്നാല്‍, സ്ത്രീകള്‍ക്ക് അങ്ങനെയല്ല. എല്ലാമാസവും സ്ത്രീകള്‍ക്ക് ഒരു വേദന സഹിക്കേണ്ടതുണ്ട്. നമുക്കറിയാം അതെന്തിനുള്ള വേദനയാണെന്ന്. പരിശുദ്ധമാണത്. സ്ത്രീകള്‍ക്കത്തരം ഗുണവിശേഷമില്ലെങ്കില്‍ നമ്മളാരും ഇവിടെയുണ്ടാകില്ല. സ്ത്രീയാണ് ദൈവം. അവരെങ്ങനെ അശുദ്ധരാകും. ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ശരി””. വിജയ് പറയുന്നു.
Also Read മോഹന്‍ലാലിനെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കാന്‍ സമ്മതിക്കില്ല: ഫാന്‍സ് അസോസിയേഷന്‍
സമൂഹത്തില്‍ ജാതിയുടെയും മതത്തിന്റെയും വാലുകളൊന്നും ഇന്നും പോയിട്ടില്ലെന്നും വിജയ് പറഞ്ഞു. ആലപ്പുഴയില്‍ ചിത്രീകരണത്തിനിടെ താനൊരു ക്ഷേത്രത്തില്‍ പോയി. പ്രസാദം കൈയിലേക്ക് തൂക്കിയെറിഞ്ഞാണ് തന്നത്. പിന്നീടറിഞ്ഞു, അതാണിവിടത്തെ രീതിയെന്ന്. പക്ഷേ, അത് വേദനയുണ്ടാക്കിയെന്നും വിജയ് പറഞ്ഞു.
അതിനെന്ത് മാറ്റം വരുത്താനാകും. ജാതി എന്നത് ഇപ്പോഴുമുണ്ട്. ഇമോഷണല്‍ കറപ്ഷനാണ് ജാതിയെന്നും അതിന് കൃത്യമായ ശ്രേണി ഉണ്ടാക്കിവച്ചിരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയ വിജയ് സേതുപതി എന്തിനാണിപ്പോഴും തീണ്ടായ്മയെന്നും ചോദിച്ചു.
DoolNews Video