തിയേറ്ററുകള്‍ ഇളക്കിമറിച്ചുകൊണ്ട് മുന്നേറുകയാണ് മമ്മൂട്ടി ചിത്രം ടര്‍ബോ. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസം കൊണ്ട് വമ്പൻ കളക്ഷമാണ് ചിത്രം നേടിയത്.
തിയേറ്ററുകള്‍ ഇളക്കിമറിച്ചുകൊണ്ട് മുന്നേറുകയാണ് മമ്മൂട്ടി ചിത്രം ടര്‍ബോ. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസം കൊണ്ട് വമ്പൻ കളക്ഷമാണ് ചിത്രം നേടിയത്.
മമ്മൂട്ടി നായകനായ ചിത്രം സംവിധാനം ചെയ്തത് വൈശാഖാണ്. ടര്‍ബോ ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും ചെയ്‌സിങ് രംഗങ്ങളും തിയേറ്ററുകള്‍ പൂരപ്പറമ്പാക്കി മാറ്റിയിരുന്നു.
ഇപ്പോഴിതാ ചിത്രത്തിൽ മമ്മൂട്ടി ഫൈറ്റ് ചെയ്യുന്ന ഒരു മേക്കിങ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ പൊലീസ് സ്റ്റേഷനിൽ വെച്ച് നടക്കുന്ന ഭാഗമാണ് പുറത്തുവന്നിരിക്കുന്നത്.
കയ്യിൽ ഡബിൾ ബാരൽ തോക്കേന്തി അമ്മാനമാടുന്ന മമ്മൂട്ടിയെ വീഡിയോയിൽ കാണാം. തിയേറ്ററിൽ വലിയ കയ്യടി നേടിയ രംഗമായിരുന്നു ഇത്. ആക്ഷൻ സീനുകളിൽ മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിക്കാറുണ്ടെന്ന് പറയുന്ന വിമർശകർക്കുള്ള മറുപടിയാണ് ഈ വീഡിയോ എന്നാണ് മമ്മൂട്ടി ആരാധകർ ഒന്നടങ്കം പറയുന്നത്. എന്തായാലും വീഡിയോ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ.
കുറച്ച് കാലത്തിന് ശേഷം വരുന്ന മമ്മൂട്ടിയുടെ ഫുൾ ഓൺ ആക്ഷൻ ചിത്രമാണ് ടർബോ. പോക്കിരി രാജ, മധുര രാജ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖ് – മമ്മൂട്ടി വീണ്ടും ഒന്നിച്ച ചിത്രമാണ് ടർബോ.
മലയാള സിനിമ ഇന്നേവരെ കാണാത്ത തരത്തിലുള്ള തീപ്പൊരി ചെയ്‌സിങ് സീനുകളാണ് ചിത്രത്തിലുള്ളത്. വന്‍ ബജറ്റില്‍ ഏകദേശം 16 ദിവസം കൊണ്ടാണ് പത്ത് മിനിറ്റ് ദൈര്‍ഖ്യമുള്ള ചെയ്‌സിങ് സീനുകള്‍ ചിത്രീകരിച്ചത്. ചെയ്‌സിങ് സീനുകള്‍ക്കൊപ്പം ക്രിസ്റ്റോ സേവിയറിന്റെ സംഗീതം കൂടി ചേര്‍ന്നപ്പോള്‍ കിട്ടിയത് മികച്ച തിയേറ്റര്‍ എക്‌സപീരിയന്‍സായി മാറി.
മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ സിനിമ കൂടിയാണ് ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രത്തിന്റെ തിരക്കഥ. കന്നഡ താരം രാജ്.ബി. ഷെട്ടിയാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. അഞ്ജന ജയപ്രകാശ്, ബിന്ദു പണിക്കര്‍, ശബരീഷ് വര്‍മ, ദിലീഷ് പോത്തന്‍, തെലുങ്ക് താരം സുനില്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.
Content Highlight: Making Video Of Turbo Viral In Social Media