Mollywood
'ഇങ്ങനെയാണ് ആട് വന്നത്'; ആട് ടുവിന്റെ മെയ്ക്കിംഗ് വീഡിയോ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2018 Jan 04, 09:27 am
Thursday, 4th January 2018, 2:57 pm

കോഴിക്കോട്: പോയവര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ജയസൂര്യ നായകനായി ആട് ടു. പരാജയ ചിത്രമായ ആട് ഒരു ഭീകരജീവിയുടെ രണ്ടാം പതിപ്പാണ് ചിത്രം. ചിത്രത്തെ നിറകയ്യടികളുമായാണ് ആരാധകര്‍ സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയിലും ആട് തന്നെയാണ് താരം. ഇപ്പോഴിതാ ആടിന്റെ മെയ്ക്കിംഗ് വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്.

മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളായ ഷാജി പാപ്പനും അറയ്ക്കല്‍ അബുവും സാത്താന്‍ സേവ്യറും ഡൂഡുമെല്ലാം രണ്ടാം വരവിലും ചലനങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്.

പലയിടത്തും സ്‌പെഷ്യല്‍ ഷോകള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം ആട് ടുവിന്റെ പിറവിയ്ക്ക് കാരണക്കാരായി ട്രോളന്മാരും ആരാധകരും ആവശ്യപ്പെടുന്ന് ഒരു മൂന്നാം ഭാഗം കൂടി വേണമെന്നാണ്. മലയാള സിനിമയിലെ സമാനതകളില്ലാത്ത വിജയ ചരിത്രമായി ആട് മാറിയിരിക്കുകയാണ്.