മലയാളത്തിലെ എക്കാലത്തേയും ബ്രഹ്മാണ്ട ചിത്രമായിരുന്നു എമ്പുരാൻ. ചിത്രത്തിൻ്റെ മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു ശ്രീജിത്ത് ഗുരുവായൂർ. ഇപ്പോൾ എമ്പുരാൻ സിനിമയിൽ പ്രണവിനെ മേക്കപ്പ് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് ശ്രീജിത്ത് ഗുരുവായൂർ.
പ്രണവിനെ മേക്കപ്പ് ചെയ്യുന്നതിൽ തനിക്കും ചലഞ്ചിങ് ഉണ്ടായിരുന്നുവെന്നും സിനിമയിൽ കാണിക്കുന്ന കാലഘട്ടത്തിന് മേക്കോവർ ഡിമാൻഡ് ചെയ്യുന്നുണ്ടെന്നും ശ്രീജിത്ത് പറയുന്നു.
അതിന് തനിക്ക് പ്രണവിൻ്റെ കൂടെ പ്രീവർക്ക് ചെയ്യണമായിരുന്നുവെന്നും അത് പൃഥ്വിരാജിനോട് പറഞ്ഞപ്പോൾ സമയമെടുത്ത് ചെയ്തോളു എന്നാണ് പൃഥ്വിരാജ് പറഞ്ഞതെന്നും പറയുകയാണ് ശ്രീജിത്ത്.
അതിന് വേണ്ടി താൻ ചെന്നെയിലുള്ള മോഹൻലാലിൻ്റെ വീട്ടിൽ പോയെന്നും അവിടെ ചെന്നപ്പോൾ മുതൽ തങ്ങളെ കംഫർട്ട് ആക്കുന്ന രീതിയിലുള്ള പെരുമാറ്റമായിരുന്നു പ്രണവിൻ്റേതെന്നും ശ്രീജിത്ത് പറയുന്നു. തങ്ങളുടെ കൂടെത്തന്നെയായിരുന്നു പ്രണവെന്നും മേക്കപ്പ് കഴിഞ്ഞ് ഇറങ്ങാൻ നേരം തൻ്റെ ബാഗ് എടുത്ത് കൂടെ വന്നത് പ്രണവായിരുന്നെന്നും ശ്രീജിത്ത് കൂട്ടിച്ചേർത്തു.
സിനിമാപ്രാന്തനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രണവിൻ്റെ മേക്കപ്പ് ചെയ്യുന്നതിൽ എനിക്കുമുണ്ടായിരുന്നു ചലഞ്ചിങ്. സിനിമ തുടങ്ങുന്ന പ്രോസസ് കഴിഞ്ഞ സമയത്ത് പ്രണവിൻ്റെ ലുക്കിനകത്ത് ഒരു കാലഘട്ടം ഉണ്ട്. അപ്പോൾ ആ കാലഘട്ടം മെൻഷൻ ചെയ്യണമെങ്കിൽ അദ്ദേഹത്തിൻ്റെ മേക്കോവർ ഡിമാൻ്റ് ചെയ്യുന്നുണ്ട്.
എനിക്ക് പ്രണവിൻ്റെ കൂടെ പ്രീ വർക്ക് ചെയ്യണം, ട്രയൽ ചെയ്യണം ഞാൻ രാജുവിൻ്റെ അടുത്ത് പറഞ്ഞു. ടേക്ക് യുവർ ടൈം എന്നാണ് അപ്പോൾ രാജു പറഞ്ഞത്. ഷൂട്ടിൻ്റെ പ്രോസസ് നടക്കുമ്പോഴാണ് പ്രണവിനെ അപ്രോച്ച് ചെയ്യുന്നത്.
ലാൽ സാറിൻ്റെ കൂടെ വർക്ക് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻ്റെ കംഫർട്ട് സോൺ നമുക്ക് അറിയാം. പ്രണവിലേക്ക് എത്തുമ്പോൾ പ്രീ വർക്ക് ചെയ്യുന്നതിന് വേണ്ടി ചെന്നെയിലുള്ള ലാൽ സാറിൻ്റെ വീട്ടിലേക്ക് പോയി.
അവിടെ ചെന്നപ്പോൾ നമ്മളെ കംഫർട്ട് ആക്കുന്ന രീതിയിലായിരുന്നു പെരുമാറ്റം. നമ്മുടെ കൂടെ തന്നെയായിരുന്നു അദ്ദേഹം. ഞങ്ങൾ ചെയ്യുന്നതൊക്കെ കൌതുകത്തോടെ നോക്കുന്നുണ്ട്. എല്ലാം എടുത്തിട്ട് ഇറങ്ങിയപ്പോൾ കാണുന്നത് എൻ്റെ ബാഗും എടുത്ത് പുറകെ വരുന്ന പ്രണവിനെയാണ്,’ ശ്രീജിത്ത് പറഞ്ഞു.
Content Highlight: Makeupp Artist Sreejith Guruvayoor Talking about Pranav and Prithviraj