| Saturday, 17th April 2021, 1:03 pm

എനിക്ക് ചെറുതായി വയസ്സായെന്നു തോന്നുന്നു; 200-ാം മത്സരത്തിന് ശേഷം ധോണി

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഐ.പി.എല്ലില്‍ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനോട് പരാജയപ്പെട്ട് തുടങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വെള്ളിയാഴ്ചത്തെ മത്സരം അല്‍പ്പം സ്പെഷ്യലായിരുന്നു.

തങ്ങളുടെ തല, നായകന്‍ എം.എസ് ധോണിയുടെ ചെന്നൈ കുപ്പായത്തിലുള്ള ഇരുന്നൂറാം മത്സരമായിരുന്നു ഇന്നലെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. അതുകൊണ്ടുതന്നെ ഇന്നലത്തെ വിജയം സി.എസ്.കെ നായകന് ലഭിച്ച മികച്ച സമ്മാനമാണ്.

മത്സര ശേഷം സി.എസ്.കെക്കായി 200 മത്സരങ്ങള്‍ കളിക്കുന്നതിനെക്കുറിച്ച് എന്തു തോന്നുന്നുവെന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍
‘എനിക്ക് ചെറുതായി വയസ്സായെന്നു തോന്നുന്നു’ എന്നായിരുന്നു ധോണിയുടെ മറുപടി. ചെന്നൈയുമായുള്ള യാത്ര, തന്നെ വിവിധ തലങ്ങളിലെത്തിച്ചെന്നും ധോണി പറഞ്ഞു.

വെള്ളിയാഴ്ച ഐ.പി.എല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ആറ് വിക്കറ്റിനായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം ചെന്നൈ അനായാസം മറികടക്കുകയായിരുന്നു. മൊയീന്‍ അലി 46ഉം ഡുപ്ലെസിസ് 36ഉം റണ്‍സെടുത്തു.

വിജയത്തോടെ രണ്ട് മത്സരങ്ങള്‍ കളിച്ച ചെന്നൈ ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി. രണ്ട് മത്സരങ്ങളും ജയിച്ച റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: “Makes Me Feel Very Old,” Says MS Dhoni After Win In His 200th Match For CSK IPL 2021 Chennai Super Kings

Latest Stories

We use cookies to give you the best possible experience. Learn more