| Sunday, 16th March 2025, 9:23 pm

രാജുവിന്റെ ലുക്ക് രാജു തന്നെ തീരുമാനിക്കുന്നതാണ്: മേക്കപ്പ് ആര്‍ട്ടിസ്റ്റ് ശ്രീജിത്ത് ഗുരുവായൂര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാലോകം ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. മാര്‍ച്ച് 27ന് തന്നെ ചിത്രം റിലീസ് ചെയ്യുമെന്ന പുതിയ അപ്ഡേഷനുകളാണ് ഈ ദിവസങ്ങളില്‍ വന്ന് കൊണ്ടിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത് 2019 ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാന്‍ എത്തുന്നത്. എമ്പുരാന്റെ വിശേഷങ്ങള്‍ പങ്ക് വെക്കുകയാണ് ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ശ്രീജിത്ത് ഗുരുവായൂര്‍.

പൃഥ്വിരാജിന്റെ സിനിമയിലെ ലുക്ക് അദ്ദേഹം തന്നെ എങ്ങനെ വേണമെന്ന തീരുമാനിച്ചതാണെന്നും മറ്റു കഥാപാത്രങ്ങളുടെ ലുക്ക് എങ്ങനെ വേണമെന്ന് അദ്ദേഹം വ്യക്തമായി പറയാറുണ്ടെന്നും ശ്രീജിത്ത് പറയുന്നു. ഈ ചിത്രത്തില്‍ ഒരു പ്രോസ്തറ്റിക് വര്‍ക്ക് ചെയ്തിട്ടുണ്ടന്നും അത് കുറച്ച് റിയലിസ്റ്റിക്ക് അപ്രോച്ചോടെയാണ് ചെയ്തതെന്നും അദ്ദേഹം പറയുന്നു.

‘സിനിമയിലെ രാജുവിന്റെ ലുക്ക് രാജു തന്നെ എങ്ങനെ വേണമെന്നത് വളരെ ഈസിയായി തീരുമാനിച്ചതാണ്. പിന്നെ കുറെ കഥാപാത്രങ്ങള്‍ക്ക് രാജു സ്പ്പോട്ടില്‍ എന്നോട് ഇന്നത് വേണമെന്ന് വളരെ കൃത്യമായിട്ട് പറയും. ഈ രീതിയിലാണ് വേണ്ടതെന്ന് വളരെ ക്ലാരിറ്റിയോടെ പറയുമ്പോള്‍ അതെങ്ങനെയാണോ വേണ്ടത് അങ്ങനെ ചെയ്തുകൊടുത്താല്‍ മതി.

അവിടെ അത് ചെയ്തുകൊടുക്കുക എന്ന പ്രോസസേ നമ്മുക്ക് ആവശ്യമുള്ളൂ. അദ്ദേഹം ആദ്യം തന്നെ ഒരു ബ്രീഫ് തരും ലിമിറ്റേഷന്‍സ് എന്തൊക്കെയാണെന്ന് പറയും. ചില പ്രോബ്ലംസ് ഉണ്ട് എന്തുചെയാന്‍ പറ്റും എന്ന് നമ്മളുടെ അടുത്ത് ചോദിക്കും. ഈ സിനിമയില്‍ ഒരു പ്രോസ്തെറ്റിക്ക് വര്‍ക്ക് നമ്മള്‍ ആഡ് ചെയ്തിട്ടുണ്ട്.

ഒരു കഥാപാത്രത്തിന്റെ അതേ മുഖം എ.ഐ, ഹെയര്‍ തുടങ്ങിയവ റിക്രീയേറ്റ് ചെയ്തിട്ടുള്ള ഒരു പ്രോസ്തറ്റിക് വര്‍ക്ക് ഉണ്ട്. പൊതുവേ നമ്മള്‍ സിനിമയില്‍ അത്തരം വര്‍ക്കുകള്‍ ചെയുമ്പോള്‍ ഡ്യൂപ്പിന് മാസ്‌ക്ക് ഉപയോഗിച്ചാണ് ചെയ്യാറുള്ളത്. ഈ സിനിമയില്‍ കുറച്ച് റിയലസ്റ്റിക്കായി ആ വര്‍ക്ക് ചെയ്തിട്ടുണ്ട്,’ ശ്രീജിത്ത് പറയുന്നു.

ലാല്‍ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെ ആണ് ശ്രീജിത്ത് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയി വരുന്നത്. ട്രാഫിക്, മിലി, ആക്ഷന്‍ ഹീറോ ബിജു, നയന്‍, രക്ഷാധികാരി ബൈജു ഒപ്പ് എന്നീ ചിത്രങ്ങളുടെ മേക്കപ്പ് നിര്‍വഹിച്ചത് ശ്രീജിത്തായിരുന്നു.

Content Highlight: Make up artist Sreejith Guruvayoor about Prithviraj and Make up works of Empuraan

We use cookies to give you the best possible experience. Learn more