Entertainment news
ഷാരൂഖ് ഖാനോടും സല്‍മാന്‍ ഖാനോടും എനിക്ക് വെറുപ്പാണ്, പക്ഷെ ആ നടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്: അംബിക പിള്ള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 08, 02:43 pm
Wednesday, 8th March 2023, 8:13 pm

ഷാരൂഖ് ഖാനെയും സല്‍മാന്‍ ഖാനെയും തനിക്ക് ഇഷ്ടമല്ലെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ് അംബിക പിള്ള. അവരുടെ ബോഡിലാംഗ്വേജും വൈബും തനിക്ക് കണ്ട് നില്‍ക്കാനാവുന്നതല്ലെന്നും ഷാരൂഖ് ഖാന് എല്ലാ സിനിമയിലും ഒരേ ആക്ഷനാണെന്നും അംബിക പറഞ്ഞു.

എന്നാല്‍ തനിക്ക് അമീര്‍ ഖാനെ ഇഷ്ടമാണെന്നും പക്ഷെ അദ്ദേഹത്തിന് പൊക്കം കുറവാണെന്നും അംബിക പിള്ള പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അംബിക ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എനിക്ക് ഷാരൂഖ് ഖാനെയും സല്‍മാന്‍ ഖാനെയും ഇഷ്ടമല്ല. അവരോട് എനിക്ക് വെറുപ്പാണ്. എനിക്ക് അമീര്‍ ഖാനെ ഭയങ്കര ഇഷ്ടമാണ്. പക്ഷെ ഭയങ്കര ചെറുതാണ്. ഞാന്‍ താരെ സമീന്‍ പര്‍ കണ്ടപ്പോള്‍ അതില്‍ ഡിസ്‌ലെക്‌സിയെക്കുറിച്ചല്ലെ പറയുന്നത്. എനിക്ക് ഭയങ്കര ഡിസ്‌ലെക്‌സിയയാണ്.

അമീര്‍ ഖാനെക്കാള്‍ വലുപ്പം എനിക്കുണ്ട്. അമീറിനോട് ഞാന്‍ ഈ കാര്യം പറഞ്ഞിട്ടുണ്ട്. താരെ സമീന്‍ പര്‍ എന്റെ കഥയാണെന്നും അതില്‍ നിന്നും ഒരു പേജ് എടുത്തിട്ടാണല്ലോ സിനിമ ഉണ്ടാക്കിയതെന്നും ഞാന്‍ പറഞ്ഞു. കാണാന്‍ വളരെ പൊക്കം കുറവാണെങ്കിലും അദ്ദേഹം ഒരു റിമാര്‍ക്കബിള്‍ ആക്ടറാണ്.

സല്‍മാന്‍ ഖാനെയും ഷാരൂഖിനെയും എനിക്ക് ഇഷ്ടമേയല്ല. എന്താണ് കാരണമെന്ന് എനിക്കറിയില്ല. അവരുടെ ബോഡിലാംഗ്വേജും വൈബും എനിക്ക് ഇഷ്ടമല്ല. അതുപോല ഷാരൂഖ് ഖാന്റെ എല്ലാ സിനിമയിലും ഒരേ സേയിം ആക്ഷനാണ്. അത് എനിക്ക് കണ്ട് നില്‍ക്കാനാവുന്നതല്ല.

ഞാന്‍ ഇത് എപ്പോഴും എല്ലായിടത്തും പറയാറുണ്ട്. നിങ്ങളെന്റെ ടൈപ്പ് അല്ലെന്ന് അവരെ നേരിട്ട് കണ്ടാലും ഞാന്‍ പറയും. ലോകത്തിലുള്ള പലര്‍ക്കും നിങ്ങളെ ഇഷ്ടമായിരിക്കും പക്ഷെ എനിക്ക് ഇഷ്ടമല്ലെന്ന് നേരിട്ട് പറയും,” അംബിക പിള്ള പറഞ്ഞു.

content highlight: make up artist ambika pillai about salman khan and shahrukh khan