| Wednesday, 8th March 2023, 10:44 pm

മോഹന്‍ലാല്‍ ചിലപ്പോഴൊക്കെ കോമാളിത്തരം കാണിക്കും, പക്ഷെ അതിശയിപ്പിക്കുന്ന നടനാണ്: അംബിക പിള്ള

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്‌ക്രീന്‍ പ്രസന്‍സുള്ള നടന്‍ മോഹന്‍ലാലാണെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ് അംബിക പിള്ള. അദ്ദേഹത്തിനേക്കാള്‍ മെച്ചപ്പെട്ട നടനായി ഇവിടെ ആരുമില്ലെന്നും അതിശയിപ്പിക്കുന്ന നടനാണ് മോഹന്‍ലാലെന്നും അംബിക പറഞ്ഞു.

അതുപോലെ തനിക്ക് സ്‌ക്രീന്‍ പ്രസന്‍സ് തോന്നിയ നടി ദീപിക പദുകോണ്‍ ആണെന്നും അംബിക പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അംബിക ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”സ്‌ക്രീന്‍ പ്രസന്‍സുള്ള നടനെ ചോദിച്ചാല്‍ ഞാന്‍ മോഹന്‍ലാലിന്റെ പേരാണ് പറയുക. ലാലിനെ കാണുമ്പോള്‍ ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട് അദ്ദേഹത്തിനേക്കാള്‍ മെച്ചപ്പെട്ടതായി ഇവിടെ ആരുമില്ല. അദ്ദേഹത്തെ പോലെ  ഇവിടെ ആര്‍ക്കും സിനിമയിലെ രംഗങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയില്ല.

അതിശയിപ്പിക്കുന്ന നടനാണ് അദ്ദേഹം. ചിലപ്പോഴൊക്കെ കോമാളിത്തരം കാണിക്കും. അത് ഒഴിച്ചാല്‍ എന്നെ സംബന്ധിച്ച് അദ്ദേഹമാണ് സ്റ്റാര്‍. സ്‌ക്രീന്‍ പ്രസന്‍സിന്റെ കാര്യത്തില്‍ അമിതാഭ് ബച്ചനൊന്നുമല്ല, അതില്‍ മോഹന്‍ലാല്‍ തന്നെയാണ് മുമ്പില്‍.

അതുപോലെ തോന്നിയ നടിയാണ് ദീപിക പദുക്കോണ്‍. അവള്‍ ഭയങ്കര സ്മാര്‍ട്ടും പെര്‍ഫക്ടുമാണ്. ഇതിന്റെ ഓപ്പോസിറ്റാണ് രണ്‍ബീര്‍. അവന്റെ ഡ്രസിങ് സെന്‍സ് ഒക്കെ ബോറാണ്.

സല്‍മാന്‍ ഖാനെയും ഷാരൂഖിനെയും എനിക്ക് ഇഷ്ടമേയല്ല. എന്താണ് കാരണമെന്ന് എനിക്കറിയില്ല. അവരുടെ ബോഡിലാംഗ്വേജും വൈബും എനിക്ക് ഇഷ്ടമല്ല. അതുപോല ഷാരൂഖ് ഖാന്റെ എല്ലാ സിനിമയിലും ഒരേ സേയിം ആക്ഷനാണ്. അത് എനിക്ക് കണ്ട് നില്‍ക്കാനാവുന്നതല്ല.

ഞാന്‍ ഇത് എപ്പോഴും എല്ലായിടത്തും പറയാറുണ്ട്. നിങ്ങളെന്റെ ടൈപ്പ് അല്ലെന്ന് അവരെ നേരിട്ട് കണ്ടാലും ഞാന്‍ പറയും. ലോകത്തിലുള്ള പലര്‍ക്കും നിങ്ങളെ ഇഷ്ടമായിരിക്കും, പക്ഷെ എനിക്ക് ഇഷ്ടമല്ലെന്ന് നേരിട്ട് പറയും,” അംബിക പിള്ള പറഞ്ഞു.

content highlight: make up artist ambika pillai about mohanlal

We use cookies to give you the best possible experience. Learn more