ആ നടിമാര്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തപ്പോള്‍ കാണാന്‍ ഭയാനകമായിരുന്നു, ആരും ഇതൊന്നും ചെയ്യരുത് എന്നാണ് എന്റെ അഭിപ്രായം: അംബിക പിള്ള
Entertainment news
ആ നടിമാര്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തപ്പോള്‍ കാണാന്‍ ഭയാനകമായിരുന്നു, ആരും ഇതൊന്നും ചെയ്യരുത് എന്നാണ് എന്റെ അഭിപ്രായം: അംബിക പിള്ള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 8th March 2023, 6:14 pm

ഹെയര്‍ സ്റ്റെലിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ അംബിക പിള്ള നടിമാര്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തതിന് ശേഷമുള്ള മാറ്റത്തെക്കുറിച്ച് പറയുകയാണ്. പ്ലാസ്റ്റിക് സര്‍ജറി ഒട്ടുമിക്ക എല്ലാ നടിമാരും ചെയ്തിട്ടുണ്ടെന്നും അതില്‍ തന്നെ അനുഷ്‌ക ചെയ്തത് കണ്ട് താന്‍ പേടിച്ച് പോയെന്നും അംബിക പറഞ്ഞു.

പ്രിയങ്ക ചോപ്ര ചുണ്ടിന് മാത്രമല്ല മറ്റ് പല ഇടങ്ങളിലും സര്‍ജറി ചെയ്തിട്ടുണ്ടെന്നും മൂക്കിന് ചെയ്ത സമയത്ത് കാണാന്‍ വലിയ കുഴപ്പം തോന്നിയെന്നും അംബിക പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അംബിക ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”കത്രീന കെഫിന്റെ ചുണ്ടുകള്‍ക്ക് വേണ്ടി ഞാന്‍ ഒന്നും ചെയ്തുകൊടുത്തിട്ടില്ല. പക്ഷെ ആ കുട്ടി പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടോയെന്ന് എനിക്ക് അറിയില്ല. എനിക്ക് തോന്നുന്നത് എല്ലാ നടിമാരും ചെയ്തിട്ടുണ്ടെന്നാണ്.

അതില്‍ തന്നെ അനുഷ്‌ക ചെയ്തത് കണ്ടിട്ടാണ് ഞാന്‍ ഏറ്റവും കൂടുതല്‍ പേടിച്ച് പോയത്. എന്താ ചെയ്ത് വെച്ചിരിക്കുന്നത് എന്ന് ചോദിച്ച് അനുവിന് ഞാന്‍ മെസേജ് അയച്ചിരുന്നു. ഫില്ലേര്‍സും ബൊട്ടോക്‌സ് ഒക്കെ ചെയ്യാം. പക്ഷെ ചെയ്യുമ്പോള്‍ കാണാന്‍ കുറച്ച് ഡീസന്റായിട്ട് തോന്നുന്നത് പോലെ ചെയ്യണം.

പ്രിയങ്ക ചോപ്ര എല്ലാം ചെയ്തിട്ടുണ്ടെന്നാണ് തോന്നുന്നത്. അവര്‍ ചുണ്ടിന് മാത്രമല്ല. വേറെ സ്ഥലങ്ങളിലും പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്. പ്രിയങ്ക ആദ്യം മൂക്ക് ചെയ്തപ്പോള്‍ ഭയങ്കര കുഴപ്പമായിരുന്നു. അത് പിന്നെ നാലഞ്ച് ഓപ്പറേഷന്‍ കഴിഞ്ഞിട്ടാണ് ശരിയായത്. അവളുടെ ആദ്യത്തെ മൂക്കും ഇപ്പോഴത്തെ മൂക്കും ഒന്ന് നോക്കിയാല്‍ ആ വ്യത്യാസം കാണാം.

ആരും പ്ലാസ്റ്റിക് സര്‍ജറി ചെയ്യരുത് എന്നാണ് എന്റെ അഭിപ്രായം. ചെയ്തിട്ട് ഏറ്റവും മോശമായത് റാക്കി ശ്രാവണിനാണ്. ആ കുട്ടി ചെയ്തിട്ട് കാണാന്‍ ഭയാനകമായിരുന്നു,” അംബിക പിള്ള പറഞ്ഞു.

content highlight: make up artist ambika pillai about actress