ജനീവ: കൊവിഡ് 19 വൈറസ് ദീര്‍ഘ കാലത്തേക്ക് ഭൂമിയില്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഒട്ടുമിക്ക രാജ്യങ്ങളും ഇപ്പോഴും പകര്‍ച്ചവ്യാധിയെ നേരിടാനുള്ള പ്രാരംഭ ഘട്ടത്തിലാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.
ആഫ്രിക്കയിലും അമേരിക്കയിലും കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന പ്രവണതകളുണ്ടെന്നും ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
കൊവിഡിനെ നേരിടുന്നതിനായി പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും തയ്യാറായി ഇരിക്കാനുമാണ് യു.എന്‍ ഹെല്‍ത്ത് ഏജന്‍സി ജനുവരി 30 ന് ആഗോള അടിയന്തര അവസ്ഥ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിനെ കൈകാര്യം ചെയ്യുന്നതില്‍ ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ അമേരിക്ക കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
പശ്ചിമ യൂറോപ്പില്‍ പകര്‍ച്ചവ്യാധി കുറഞ്ഞുവരുന്നുണ്ടെങ്കിലും ആഫ്രിക്കയിലേയും സെന്‍ട്രല്‍ അമേരിക്കയിലെയും തെക്കേ അമേരിക്കയിലേയും ഈസ്റ്റേണ്‍ യൂറോപ്പിലേയും സ്ഥിതി ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
” കരുതിയിരിക്കണം, നമുക്ക് ഒരുപാട് ദൂരം പോകാനുണ്ട്. ഈ വൈറസ് വളരെക്കാലം നമ്മോടൊപ്പം ഉണ്ടാകും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ