ബംഗാളിലെ സമരങ്ങളുടെ മുഖം ആവേണ്ടത് ഐഷി ഘോഷാണ്; ഇടതുപാര്‍ട്ടികളോട് കനയ്യകുമാര്‍
national news
ബംഗാളിലെ സമരങ്ങളുടെ മുഖം ആവേണ്ടത് ഐഷി ഘോഷാണ്; ഇടതുപാര്‍ട്ടികളോട് കനയ്യകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th January 2020, 12:34 pm

കൊല്‍ക്കത്ത: ബംഗാളിലെ സമരങ്ങളുടെ മുഖം ഐഷി ഘോഷാവണമെന്ന് ഇടതുപാര്‍ട്ടികളോട് ആഹ്വാനം ചെയ്ത് സി.പി.ഐ നേതാവ് കനയ്യകുമാര്‍. ഇടത്പാര്‍ട്ടികള്‍ യൂണിവേഴ്‌സിറ്റി പ്രക്ഷോഭങ്ങളില്‍ ഇടപെടുന്ന രീതിയില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്നും പാര്‍ട്ടി നേതൃത്വത്തില്‍ പുതിയ മുഖങ്ങള്‍ ഉണ്ടാവണമെന്നും കനയ്യകുമാര്‍ പറഞ്ഞു.

ഇടതുപാര്‍ട്ടികളില്‍ പുതിയ നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാവുന്നുണ്ടെന്നും എന്നാല്‍ ചില പഴയ നേതാക്കളില്‍ അത് കാണാനില്ലെന്നും കനയ്യ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ബംഗാളില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി വലിയ കാര്യങ്ങളാണ് ജെ.എന്‍.യുവില്‍ ചെയ്തത്. ബംഗാളിലെ സമരങ്ങളുടെ മുഖം ആവേണ്ടത് അവരാണ്’.

സി.പി.ഐ നേതാവ് ഇന്ദ്രജിത്ത് ഗുപ്തയുടെ ജന്മവാര്‍ഷികത്തില്‍ പങ്കെടുക്കുമ്പോഴാണ് കനയ്യകുമാര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. യൂണിവേഴ്‌സിറ്റികളിലെ പ്രക്ഷോഭങ്ങള്‍ നയിക്കുന്ന യുവത്വം വ്യാവസായിക സമരങ്ങള്‍ക്കും കര്‍ഷക സമരങ്ങള്‍ക്കും നേതൃത്വം നല്‍കണമെന്നും കനയ്യ കൂട്ടിച്ചേര്‍ത്തു.

‘അങ്ങനെയെങ്കില്‍ നമുക്ക് ഭരണഘടനയെ രക്ഷിക്കാന്‍ കഴിയും’,കനയ്യ പറഞ്ഞു. അസമില്‍ എന്‍.ആര്‍.സി നടപ്പിലാക്കുകയാണെങ്കില്‍ അത് ബി.ജെ.പിയ്ക്ക് തിരിച്ചടിയാവുമെന്നും കാരണം അസമില്‍ 19 ലക്ഷം പേരില്‍ 16 ലക്ഷം പേര്‍ക്കും പൗരത്വം തെളിയിക്കാനാവില്ലെന്നും അവരെല്ലാം അമുസ്‌ലിങ്ങളാണെന്നും കനയ്യ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘മതാടിസ്ഥാനത്തില്‍ ആളുകളെ വേര്‍തിരിക്കാനും പുറത്താക്കാനും ശ്രമിക്കുകയാണ് എന്‍.ഡി.എ ഗവണ്‍മെന്റ്. ഉള്ളിക്ക് ഒരു കിലോക്ക് 200 രൂപ വെച്ച് വിറ്റിട്ടും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. ഈ പണമെല്ലാം എവിടേക്കാണ് പോവുന്നത്?’, കനയ്യ ചോദിച്ചു.