| Monday, 29th October 2018, 8:28 am

റാഫേലിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും അഴിമതി ആരോപണം; മേക്ക് ഇന്‍ ഇന്ത്യ പദ്ധതി വന്‍ തട്ടിപ്പെന്ന് ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കേന്ദ്രസര്‍ക്കാരിനെതിരെ വന്‍ അഴിമതി ആരോപണവുമായി സഖ്യകക്ഷിയായ ശിവസേന. നരേന്ദ്രമോദി കൊട്ടിഘോഷിച്ച് നടത്തിയ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ അഴിമതി നടന്നതായി ശിവസേനാ എം.പി സഞ്ജയ് റാവത്ത് ആരോപിച്ചു.

ശിവസേന മുഖപത്രമായ സാമ്‌നയിലെ രോക്തക് എന്ന കോളത്തിലാണ് സഞ്ജയ് റാവത്ത് അഴിമതി ആരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയും ധനമന്ത്രിയും ആവര്‍ത്തിച്ച് പറയുന്നത് ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തികശക്തിയാണെന്നാണ്. എന്നാല്‍ കണക്കുകളില്‍ ഇക്കാര്യം തെളിയിക്കാന്‍ സര്‍ക്കാരിനായിട്ടില്ലെന്ന് റാവത്ത് പറയുന്നു.

“അവര്‍ പറയുന്നത് പോലെയാണ് കാര്യങ്ങളെങ്കില്‍ ഇന്ത്യ യുവാക്കളുടെ ഏറ്റവും ആകര്‍ഷകമായ ഒരിടമായേനേ. മറ്റൊരു അവകാശവാദം വിദേശനിക്ഷേപകര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ക്യൂ നില്‍ക്കുന്നു എന്നാണ്. എന്നാല്‍ ഇതൊന്നും തൊഴില്‍ മേഖലയില്‍ ഇതുവരെയും പ്രകടമായിട്ടില്ല. അതിനര്‍ത്ഥം തൊഴില്‍ നല്‍കുന്നതില്‍ അഴിമതി നടന്നു എന്നുതന്നെയാണ്.”

ALSO READ: അമിത് ഷാ ശബരിമലയിലേക്ക്; ഈ മണ്ഡലകാലത്ത് തന്നെ സന്നിധാനത്തെത്തും

രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മ ആണെന്നും സഞ്ജയ് റാവത്ത് പറയുന്നു. വലിയൊരു അരാജകത്വത്തിലേക്കായിരിക്കും ഇത് നയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഒരു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു എന്നാണ് മോദി അവകാശപ്പെടുന്നത്. എന്നാല്‍ നോട്ടുനിരോധനം മൂലം 40 ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഏറ്റവും വലിയ തൊഴില്‍ മേഖലയിലൊന്നായ കാര്‍ഷികമേഖല പൂര്‍ണ്ണമായും തകര്‍ന്നു.

തൊഴില്‍ നഷ്ടത്തെക്കുറിച്ച് സര്‍ക്കാരിനോട് ചോദിച്ചാല്‍ അവരെ രാജ്യദ്രോഹികളാക്കി മുദ്രകുത്തുമെന്നും റാവത്ത് പറയുന്നു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more