ഡി.എന്‍.ഡി ഫ്‌ളൈവേയുടെ പേരില്‍ നടന്ന അനധികൃതമായ സാമ്പത്തിക ഇടപാടുകള്‍ക്കെതിരെ നിരവധി പ്രക്ഷോഭങ്ങള്‍ ഇവിടെ നടന്നിരുന്നു.
ന്യൂദല്‍ഹി: ദല്‍ഹി, നോയിഡ, യു.പി എന്നീ മൂന്നു സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ദല്‍ഹിയിലെ ഡി.എന്‍.ഡി ഫ്‌ളൈവേ എത്രയും പെട്ടെന്ന് ടോള്‍ഫ്രീയാക്കണമെന്ന് അലഹബാദ് ഹൈക്കോടതി.
ഫെഡറേഷന്‍ ഓഫ് നോയിഡ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഡി.എന്‍.ഡി ഫ്‌ളൈവേയുടെ പേരില്‍ നടന്ന അനധികൃതമായ സാമ്പത്തിക ഇടപാടുകള്‍ക്കെതിരെ നിരവധി പ്രക്ഷോഭങ്ങള്‍ ഇവിടെ നടന്നിരുന്നു.
2001ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ ഫ്‌ളൈവേയിലൂടെ ഉള്ള യാത്ര ദല്‍ഹിയില്‍ നിന്നും നോയിഡയിലേക്കുള്ള യാത്രസമയം ലാഭിക്കാന്‍ സഹായിക്കും. ഇതുവരെ 30 രൂപയാണ് ഓരോ വാഹനത്തിനും ഈടാക്കിയിരുന്നത്. ഏകദേശം ഒന്നരലക്ഷത്തോളം വാഹനങ്ങളാണ് ഇതുവഴി ദിവസേന കടന്നു പോകുന്നതെന്നാണ് കണക്ക്.
183 കോടി മുടക്കിയാണ് നോയിഡ ടോള്‍ ബ്രിഡ്ജ് കമ്പനി ഫ്‌ളൈവേ നിര്‍മ്മിച്ചത്. എന്നാല്‍ 400 കോടി മുടക്കി എന്ന് അവകാശപ്പെടുന്ന അവര്‍ അത്രയും തുക സംഭരിച്ചിട്ടും വീണ്ടും ജനങ്ങളെ കൊള്ളയടിക്കുകയാണെന്നാണ് ആരോപണം.