| Friday, 16th November 2018, 6:13 pm

'പുറത്തു' നിന്നൊരാളെ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആക്കിയാല്‍ നെഹ്‌റുജി ജനാധിപത്യം കൊണ്ടു വന്നു എന്ന് വിശ്വസിക്കാം; കോണ്‍ഗ്രസിനോട് മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പുര്‍: കുറഞ്ഞത് അഞ്ചു വര്‍ഷത്തേക്കെങ്കിലും നെഹ്‌റു-ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാളെ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആക്കിക്കാണിക്കാന്‍ വെല്ലുവിളിച്ച് നരേന്ദ്ര മോദി.

അങ്ങനെ ഒരാള്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആയാല്‍ ജവര്‍ലാല്‍ നെഹ്‌റു ഇന്ത്യയില്‍ യഥാര്‍ത്ഥ ജനാധിപത്യ വ്യവസ്ഥ സൃഷ്ടിച്ചു എന്ന് താന്‍ വിശ്വസിക്കുമെന്നും മോദി പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ടു ചെയ്തു.


Also Read ശബരിമല;ദേവസ്വം ബോര്‍ഡ് സാവകാശ ഹരജി നല്‍കുമെന്ന് എ.പത്മകുമാര്‍


“എനിക്കവരെ വെല്ലുവിളിക്കണം. ഗാന്ധി-നെഹ്‌റു കുടുംബത്തിന് പുറത്തുള്ള ഏതെങ്കിലും നല്ല കഴിവുള്ള നേതാവ് കുറഞ്ഞത് അഞ്ചു വര്‍ഷം കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആകട്ടെ. അന്ന് ഞാന്‍ പറയും നെഹ്‌റഉജി ഇവിടെ യഥാര്‍ത്ഥ ജനാധിപത്യ വ്യവസ്ഥ ഉണ്ടാക്കിയിട്ടുണ്ടെന്ന്”- വെള്ളിയാഴ്ച ചത്തീസ്ഗഢിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മോദി പറഞ്ഞു.

“ചെങ്കോട്ടയിലെ കോട്ട മതിലില്‍ നിന്ന് സംസാരിക്കാനുള്ള അവകാശം ഒരു കുടുംബത്തിനു മാത്രം അവകാശപ്പെട്ടതല്ല എന്ന് ജനങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായിരിക്കും എന്നാല്‍ ഒരു ചായ്വാലയ്ക്ക് അതിന് കഴിയും”- മോദി പറഞ്ഞു.


Also Read സി.ബി.ഐയ്ക്ക് നോ എന്‍ട്രി; ആന്ധ്രാപ്രദേശില്‍ അനുമതിയില്ലാതെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ പ്രവേശിക്കരുതെന്ന് ചന്ദ്രബാബു നായിഡു


അതേസമയം സ്വാതന്ത്ര്യാന്തര ഇന്ത്യയില്‍ നെഹ്റു-ഗാന്ധി കുടുംബത്തിന് പുറത്തു നിന്ന് 11 പേര്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആയിട്ടുണ്ട്. ജവഹര്‍ ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരാണ് നെഹ്റു-ഗാന്ധി കുടുംബത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍. തമിഴ്നാട്ടില്‍ നിന്നും കെ.കാമരാജ്, ആന്ദ്രാ പ്രദേശില്‍ നിന്നും പി.വി നരസിംഹ റാവു, പട്ടാഭി സീതാരാമയ്യ, കര്‍ണ്ണാടകയില്‍ നിന്നും നീലം സഞ്ജീവ റെഢി, നിജലിംഗപ്പ എന്നിങ്ങനെ ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരും സ്വാതന്ത്ര്യാന്തര ഇന്ത്യയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്റ് പദം അലങ്കിരിച്ചിട്ടുണ്ട്.


Also Read ടി.എം കൃഷ്ണ ശനിയാഴ്ച ദല്‍ഹിയില്‍ പരിപാടി അവതരിപ്പിക്കും


ചത്തീസ്ഗഢിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിങ്ങ് നക്സലുകള്‍ക്കുള്ള ജനങ്ങളുടെ കനത്ത സന്ദേശമാണെന്നും മോദി പറഞ്ഞു. നവംബര്‍ 20നാണ് ചത്തീസ്ഗഢില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്.

We use cookies to give you the best possible experience. Learn more