| Monday, 11th June 2018, 7:19 pm

അതെല്ലാം ഇനി പഴങ്കഥ; മേജര്‍ രവിയെ കാണാന്‍ പിണക്കം മറന്ന് ഉണ്ണി മുകുന്ദനെത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ഉണ്ണിമുകുന്ദനും മേജര്‍ രവിയും തമ്മിലുള്ള പിണക്കം സിനിമലോകത്തെ വിലയേറിയ ഗോസിപ്പുകളില്‍ ഒന്നാണ്. ജോഷി സംവിധാനം ചെയ്ത “സലാം കാശ്മീര്‍” എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ മേജര്‍ രവിയും ഉണ്ണി മുകുന്ദനും തമ്മില്‍ ചില്ലറ കശപിശയുണ്ടായെന്നും ഉണ്ണി മേജര്‍ രവിയെ തല്ലിയെന്നടക്കമുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ ഉണ്ണിയുടെയും മേജര്‍ രവിയുടെയും ഇടയിലെ പിണക്കമെല്ലാം തീര്‍ന്നതാണ് ഇപ്പോളത്തെ വാര്‍ത്ത. മേജര്‍ രവിയുടെ അറുപതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി ലുലു മാരിയറ്റ് ഹോട്ടലില്‍ നടത്തിയ പരിപാടിയിലാണ് അപ്രതീക്ഷിതമായി ഉണ്ണിയെത്തി മേജറിന് ആശംസകള്‍ അറിയിച്ചത്.


Also Read തീര്‍ച്ചയായും കാല എന്നത് പൂര്‍ണമായും ഒരു രാഷ്ട്രീയ മുദ്രാവാക്യം തന്നെയാണ്


മെഗാ സ്റ്റാര്‍ മമ്മൂട്ടി അടക്കമുള്ള താരങ്ങളെത്തിയ പരിപാടിയില്‍ ഉണ്ണി മുകന്ദന്‍ വന്നത് വലിയ സര്‍പ്രൈസ് ആയെന്നാണ് മേജര്‍ രവി ഫേസ്ബുക്കില്‍ കുറിച്ചത്. ഇരുവരും കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രവും ഇപ്പോള്‍ വൈറലാണ്.

ഉണ്ണിക്ക് പുറമേ സംവിധായകന്‍ ലാല്‍, ആസിഫ് അലി, ജയസൂര്യ, ടൊവിനോ തോമസ്, നീരജ് മാധവ്, അഞ്ജലി തുടങ്ങി മലയാളത്തിന്റെ വമ്പന്‍ താരനിര ആഘോഷത്തിനെത്തിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more