| Wednesday, 22nd December 2021, 10:01 pm

വൃക്ക മാറ്റിവെച്ചു, വിജയകരം; വിവരം പങ്കുവെച്ച് മേജര്‍ രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വൃക്കമാറ്റിവെക്കല്‍ ശസ്ത്രകിയക്ക് വിധേയനായി സംവിധായകനും നടനുമായ മേജര്‍ രവി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ശസ്ത്രക്രിയ നടത്തിയത്. മേജര്‍ രവി തന്നെയാണ് ശസ്ത്രക്രിയ കഴിഞ്ഞ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

‘വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിലാണിപ്പോള്‍. എല്ലാ അഭ്യൂദയകാംഷികള്‍ക്കും നന്ദി,’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയുള്‍പ്പടെ നിരവധിപ്പേരാണ് അദ്ദേഹത്തിന് സുഖപ്രാപ്തി നേര്‍ന്നത്.

സൈനീക സേവനത്തിന് ശേഷം 1990കളുടെ അവസാനത്തോടെയാണ് മേജര്‍ രവി സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്. പ്രിയദര്‍ശന്‍, മണിരത്‌നം, കമല്‍ഹാസന്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. പുനര്‍ജനി ആണ് മേജര്‍ രവി ആദ്യമായി സംവിധാനം ചെയ്ത ചിത്രം.

2006ല്‍ പുറത്തിറങ്ങിയ കീര്‍ത്തിചക്രയിലൂടെ അദ്ദേഹത്തിലെ സംവിധായകന്‍ ശ്രദ്ധ നേടി. ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.

അതിനുശേഷം മിഷന്‍ 90 ഡേയ്‌സ്, കുരുക്ഷേത്ര, കാണ്ഡഹാര്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മേഘം, ശ്രദ്ധ, പട്ടാളം, ഡ്രൈവിംഗ് ലൈസന്‍സ്, വരനെ ആവശ്യമുണ്ട് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: major-ravi-underwent-a-kidney-transplantation

We use cookies to give you the best possible experience. Learn more