സിനിമയില്‍ പൊലീസുകാരനില്‍ നിന്ന് നഷ്ടമായ വയര്‍ലെസ് തിരിച്ചു കിട്ടുന്ന ഒരു രംഗമുണ്ടായിരുന്നു. ആ രംഗം ഷൂട്ട് ചെയ്തതിനെ കുറിച്ച് പറയുകയാണ് മേജര്‍ രവി. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കാണാതായ വയര്‍ലെസ് തിരിച്ചു കിട്ടിയ ശേഷമുള്ള റിയാക്ഷനായിരുന്നു എന്റെ കഥാപാത്രത്തിന്റെ ഹൈലൈറ്റ്. അതിന് മുമ്പ് വരെ എല്ലാ പൊലീസുകാരോടും ആ കഥാപാത്രം ജനങ്ങളോട് സഭ്യമായി സംസാരിക്കണമെന്നാണ് പറയുന്നത്.
എന്നാല്‍ അവസാനം അയാള്‍ പറഞ്ഞ വേദവാക്യങ്ങളൊക്കെ മാറ്റിവെക്കുകയാണ് ചെയ്യുന്നത്. അതില്‍ വയര്‍ലെസ് കൊണ്ടുപോയവനെ കയ്യില്‍ കിട്ടുമ്പോള്‍ എന്റെ കഥാപാത്രം അയാളെ പെരുമാറുകയാണ്. ആ സീനില്‍ നിവിന്‍ പോളിയും സൈജു കുറുപ്പും ഉണ്ടായിരുന്നു. അവര്‍ രണ്ടുപേരും പുറകില്‍ നില്‍ക്കുകയാണ്.
ഞാന്‍ ആ വയര്‍ലെസ് എടുത്ത ആളെ ഇടിച്ചതിന് ശേഷം തെറിവിളിക്കുകയാണ് ചെയ്യുന്നത്. അതില്‍ സിനിമയില്‍ ബീപ് ഇട്ടിട്ടാണ് കാണിക്കുന്നത്. എന്നാല്‍ തെറി പറയുന്നത് അത്ര എളുപ്പമല്ല. ഷൂട്ടിങ് സമയത്ത് ആദ്യത്തെ തവണ തെറി പറയുന്നത് ഓക്കേയാണ്.
എന്നാല്‍ രണ്ടാമത് എടുക്കുമ്പോള്‍ അങ്ങനെ കിട്ടിയെന്ന് വരില്ല. മൂന്നാമത് ചെയ്യുമ്പോള്‍ നമുക്ക് തന്നെ മടുക്കും. സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ ആദ്യ തവണ തെറി വിളിക്കുന്ന സമയത്ത് നിവിനിന് ചിരി അടക്കാന്‍ പറ്റിയില്ല. അതോടെ സൈജുവും ചിരിക്കാന്‍ തുടങ്ങി. പിന്നാലെ ഞാനും ചിരിച്ചു.
അവസാനം ഞാന്‍ ഇവരെ കണ്ട്രോള്‍ ചെയ്യാന്‍ പറഞ്ഞു. രണ്ടോ മൂന്നോ തവണ ചിരിയടക്കാന്‍ പറ്റാതെ വന്നതോടെ അവസാനം ഞാന്‍ ഡയലോഗ് പറയാതെ ലിപ് കൊടുക്കാമെന്ന് പറഞ്ഞു. അല്ലെങ്കില്‍ ഇവന് ചിരിച്ചിട്ട് ഷൂട്ടിങ് മുന്നോട്ട് പോവില്ലെന്നും ഞാന്‍ പറയുകയായിരുന്നു,’ മേജര്‍ രവി പറഞ്ഞു.
Content Highlight: Major Ravi Talks About A Scene In Action Hero Biju