മലയാളത്തിൽ സൈനിക സിനിമകളിലൂടെ വലിയസ്വീകാര്യനായ സംവിധായകനാണ് മേജർ രവി.
മോഹൻലാൽ നായകനായ കീർത്തിചക്രയെന്ന ഒരൊറ്റ സിനിമയിലൂടെ വലിയ ശ്രദ്ധ നേടാൻ മേജർ രവിക്ക് കഴിഞ്ഞിരുന്നു. തുടർന്ന് കുരുക്ഷേത്ര, കാണ്ഡഹാർ തുടങ്ങിയ സിനിമകളിലും ഈ കൂട്ടുകെട്ട് ഒന്നിച്ചിരുന്നു. സംവിധാനത്തിന് പുറമേ അഭിനയത്തിലും മേജർ രവി ഇപ്പോൾ ശ്രദ്ധ കൊടുക്കുന്നുണ്ട്.
ആളുകൾക്ക് മോഹൻലാലിനോടുള്ള ആരാധനയെ കുറിച്ച് പറയുകയാണ് മേജർ രവി. പലരും നടന്മാർക്ക് ജാഡയാണെന്ന് പറയാറുണ്ടെന്നും എന്നാൽ അത് അങ്ങനെയല്ലെന്നും മേജർ രവി പറയുന്നു.
ആരാധന കൂടിയാൽ താരങ്ങൾക്ക് അതിന്റെ പ്രയാസം ഉണ്ടാവുമെന്നും ശ്രദ്ധ നേടാനായി ചിലർ മോഹൻലാലിന്റെ കൈയിൽ ബ്ലേഡ് കൊണ്ട് വരയ്ക്കുന്നതൊക്കെ താൻ കണ്ടിട്ടുണ്ടെന്നും മേജർ രവി പറയുന്നു. കൗമുദി മൂവിസിനോട് സംസാരിക്കുകയായിരുന്നു മേജർ രവി.
‘പലരും പറയും ആ നടന്മാർക്കൊക്കെ ജാഡയാണെന്ന്. പക്ഷെ അതൊരിക്കലും ജാഡയല്ല. കാരണം കുറച്ച് കഴിഞ്ഞാൽ പിന്നെ ഒരു ബുദ്ധിമുട്ട് പോലെ തോന്നും. അറിയുന്ന എത്രയോ ആളുകൾ മോഹൻലാലിനെ ബ്ലേഡ് വെച്ച് കീറിയിട്ടുണ്ട്.
ആരാധന മൂത്തിട്ട് എന്തെങ്കിലും ഒരു ശ്രദ്ധ കിട്ടാൻ വേണ്ടി ഷേക്ക് ഹാൻഡ് കൊടുക്കുന്ന സമയത്ത് കൈയിൽ ചിലപ്പോൾ ബ്ലേഡ് ഉണ്ടാവും. അതുകൊണ്ടാണ് ചില ആളുകളെ കാണുമ്പോൾ കൈ വലിക്കുന്നത്. ഇതൊക്കെ ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ്,’മേജർ രവി പറയുന്നു.
Content Highlight: Major Ravi Talk About Reaction Of Mohanlal Fans