Advertisement
Malayalam Cinema
ജോബി ജോര്‍ജിന്റെ ഭാഗവും സത്യവും മനസ്സിലായെന്ന് മേജര്‍ രവി; 'ഷെയ്ന്‍ വാക്കിനോട് നീതി പുലര്‍ത്തണം'
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 18, 06:21 am
Friday, 18th October 2019, 11:51 am

നടന്‍ ഷെയ്ന്‍ നിഗവും നിര്‍മ്മാതാവ് ജോബി ജോര്‍ജും തമ്മിലുള്ള പ്രശ്‌നത്തില്‍ നിലപാട് മാറ്റി സംവിധായകന്‍ മേജര്‍ രവി. ജോബി ജോര്‍ജിന്റെ വാര്‍ത്താ സമ്മേളനം കണ്ടതോടെ നിര്‍മ്മാതാവിന്റെ ഭാഗവും സത്യവും മനസ്സിലാക്കിയെന്നും ഷെയ്ന്‍ വാക്കിനോട് നീതി പുലര്‍ത്തണമെന്നും മേജര്‍ രവി പറഞ്ഞു. ഫേസ്ബുക്കിലാണ് മേജര്‍ രവി തന്റെ പുതിയ നിലപാട് വ്യക്തമാക്കിയത്.

ഒരു പുതുമുഖമെന്ന നിലയില്‍ ഞാന്‍ ഷെയ്‌നെ പിന്തുണക്കുന്നു. പക്ഷെ നിങ്ങള്‍ക്ക് കുറച്ച് അച്ചടക്കമുണ്ടായിരിക്കുകയും ചുമതലകള്‍ നിര്‍വഹിക്കുകയും വേണം, അത് കൊണ്ട് നല്ല കുട്ടിയായി വന്ന് ഉറപ്പു നല്‍കിയ പോലെ ജോബിയുടെ ചിത്രം പൂര്‍ത്തിയാക്കുവാനും മേജര്‍ രവി പോസ്റ്റില്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എങ്കില്‍ ഇതുപോലത്തെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാം, ഉത്തരവാദിത്വങ്ങളില്‍ ഉറച്ചു നില്‍ക്കുക. നല്‍കിയ വാക്കിനോട് നീതി പുലര്‍ത്തുന്നടുത്തോളം കാലം നിന്നെ ഞാന്‍ പിന്തുണയ്ക്കും എന്ന് ഷെയ്‌നിനോട് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ