| Friday, 17th March 2017, 4:02 pm

ജനാധിപത്യം വില്‍പ്പന ചരക്കോ? ഉത്തര്‍പ്രദേശിലെ മൂന്നിലൊന്ന് വോട്ടര്‍മാര്‍ വോട്ട് ചെയ്തത് പണം വാങ്ങി; ഒരു വോട്ടിന് വില 750

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ മോദി തരംഗമെന്ന ബി.ജെ.പിയുടെ അവകാശവാദത്തെ പൊളിച്ച് കൊണ്ട് സര്‍വ്വേ റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ വോട്ടര്‍മാരില്‍ മൂന്നിലൊന്ന് പേരും വോട്ട് ചെയ്തത് പണം വാങ്ങിയാണെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. ഒരു വോട്ടിന് 750 രൂപയാണെന്നും സര്‍വ്വേ പറയുന്നു.

സി.എം.എസ് പ്രീ-പോസ്റ്റ് പോള്‍ സ്റ്റഡി റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. യു.പി തെരഞ്ഞെടുപ്പിനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവാക്കിയ ആകെ തുക 5,500 കോടി രൂപയാണ്. ഇതില്‍ ആയിരം കോടി രൂപയാണ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടി മാത്രം ചെലവഴിച്ചതെന്നും സര്‍വ്വേ പറയുന്നു.


Related News: മോദിയുടെ റാലിയില്‍ പങ്കെടുക്കാന്‍ കൂലിയായി 400രൂപ നല്‍കാമെന്നു പറഞ്ഞ് 150 നല്‍കി പറ്റിച്ചെന്ന് യുവതി- വീഡിയോ കാണാം


തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച തുക 25 ലക്ഷം രൂപ മാത്രമാണ്. എന്നാല്‍ ഇതിന്റെ എത്രയോ ഇരട്ടി തുകയാണ് ഓരോ സ്ഥാനാര്‍ത്ഥിയും തെരഞ്ഞെടുപ്പില്‍ ഒഴുക്കുന്നത് എന്നത് പരസ്യമായ രഹസ്യമാണ്.

അച്ചടിയ്ക്കും പ്രൊജക്ടറുകള്‍, വീഡിയോ വാനുകള്‍ തുടങ്ങിയ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്കുമായി മാത്രം ചെലവഴിക്കപ്പെട്ട തുക 600 മുതല്‍ 900 കോടി രൂപ വരെയാണെന്നാണ് സര്‍വ്വേ പറയുന്നത്. കടുത്ത മത്സരം നടന്ന മണ്ഡലങ്ങളില്‍ ഓരോ വോട്ടര്‍ക്കും 2,000 രൂപ വരെ നല്‍കേണ്ടി വന്നതായും സര്‍വ്വേ പറയുന്നു.

നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പരിശോധനകളില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് 200 കോടിയോളം രൂപയാണ് പിടിച്ചെടുത്തത്.


In Case you Missed: ചോര മരവിപ്പിക്കുന്ന ജിഷ കൊലപാതക കേസില്‍ കുറ്റാരോപിതനായ അമീറുല്‍ ഇസ്‌ലാം ജയിലില്‍ വെച്ച് ചോര കണ്ട് തല കറങ്ങി വീണു


We use cookies to give you the best possible experience. Learn more