ന്യൂയോര്‍ക്ക്: സി.എന്‍.എന്‍, ദി ഗാര്‍ഡിയന്‍, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമ വെബ്‌സൈറ്റുകളുടെയും തൊഴിലധിഷ്ടിത വെബ്‌സൈറ്റുകളുടെയും പ്രവര്‍ത്തനം തകരാറിലാക്കിയ സാങ്കേതിക തകരാര്‍ പരിഹരിച്ചതായി റിപ്പോര്‍ട്ട്.
ചൊവ്വാഴ്ചയോടെ ആമസോണ്‍, എച്ച്.ബി.ഒ മാക്‌സ്, സ്‌പോട്ടിഫൈ എന്നിവയുടെ ആപ്പുകളും പ്രവര്‍ത്തനരഹിതമായിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡീറ്റ്, ട്വീച്ച്, വിമിയോ എന്നിവയുടെ പ്രവര്‍ത്തനത്തിലും തടസ്സം നേരിട്ടിരുന്നു.
സര്‍വ്വീസ് ലഭ്യമല്ല എന്ന മെസ്സേജാണ് പല വെബ്‌സൈറ്റുകളിലും കാണിച്ചിരുന്നത്.
അമേരിക്കയിലെ ക്ലൗഡ് കംപ്യൂട്ടിംഗ് സര്‍വ്വീസായ ഫാസ്റ്റ്‌ലി നേരിട്ട സാങ്കേതിക പ്രശ്‌നമാണ് പ്രമുഖ വെബ്‌സൈറ്റുകളെ പ്രവര്‍ത്തന രഹിതമാക്കിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് പ്രശ്‌നം പരിഹരിച്ചുവെന്നും വെബ്‌സൈറ്റുകള്‍ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാണെന്നും ഫാസ്റ്റ്‌ലി അറിയിച്ചു.