| Tuesday, 3rd September 2019, 10:00 am

ഒ.എന്‍.ജി.സി ഗ്യാസ് പ്ലാന്റില്‍ തീപ്പിടത്തം; അഞ്ചു മരണം, എട്ടുപേര്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മുംബൈയില്‍ ഒ.എന്‍.ജി.സിയുടെ ഗ്യാസ് പ്ലാന്റില്‍ തീപ്പിടത്തം. ചൊവ്വാഴ്ച രാവിലെയുണ്ടായ തീപ്പിടത്തത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. നവി മുംബൈയിലെ യുറനിലാണ് സംഭവം.

തീപ്പിടിത്തത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. അതില്‍ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപ്പിടിച്ച അപ്ലാന്റിലെ ഗ്യാസ് ഗുജറാത്തിലെ ഹസീറ പ്ലാന്റിലെയ്ക്ക് തിരിച്ചു വിട്ടതായി ഒ.എന്‍.ജി.സി അധികൃതര്‍ പറഞ്ഞു.

‘പ്ലാന്റിലെ ചൂടുവെള്ളം പോകുന്ന ഡ്രൈനേജിലാണ് തീപ്പിടത്തമുണ്ടായത്. ഒ.എന്‍.ജി.സി അഗ്‌നിശമന സേനയും അപകട നിവാരണ സംഘവും പെട്ടെന്ന് തന്നെ തീയണക്കാനുള്ള നടപടികള്‍ ചെയ്തു. നിലവില്‍ തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. ഗ്യാസ് ഹസിറ പ്ലാന്റിലേയ്ക്ക് തിരിച്ചു വിട്ടു.’ ഒ.എന്‍.ജി.സി ട്വീറ്റ് ചെയ്തു.

തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. തീ അണയ്ക്കുന്നതിനുള്ള കൂടുതല്‍ സംവിധാനങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more