| Tuesday, 4th September 2018, 6:46 pm

കൊല്‍ക്കത്തയില്‍ പാലം തകര്‍ന്നുവീണു; ഒട്ടേറെ വാഹനങ്ങള്‍ കുടുങ്ങി , ആറ് പേര്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത:  ദക്ഷിണ കൊല്‍ക്കത്തയിലെ മജേര്‍ഹാത് പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണു. പരുക്കേറ്റ ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒട്ടേറെ വാഹനങ്ങള്‍ തകര്‍ന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടങ്ങിയതായാണു വിവരം. നിരവധി വാഹനങ്ങള്‍ നിരത്തിലുണ്ടായിരുന്ന സമയത്താണ് അപകടമുണ്ടായത്.

“ഇത് നാല്‍പ്പത് വര്‍ഷം പഴക്കമുളള പാലമാണ്. സ്ഥിതി ഗുരുതരമല്ല. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും നടക്കുന്നുണ്ട്. നമ്മുക്ക് കാത്തിരിക്കാം” പശ്ചിമ ബാംഗാള്‍ മന്ത്രി ഫിര്‍ഹാദ് ഹാക്കിം വ്യക്തമാക്കി.

നാട്ടുകാരും പൊലീസും ദുരന്തനിവാരണ സേനയും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വിവരമറിഞ്ഞ മുഖ്യമന്ത്രി മമത ബാനര്‍ജി ഉത്തര ബംഗാളിലെ പരിപാടികള്‍ റദ്ദാക്കി കൊല്‍ക്കത്തയിലേക്കു തിരിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും, നിലവില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും മമത മാധ്യമങ്ങളോട് പ്രതികരിച്ചു. സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് സ്ഥലത്തെത്തിയിട്ടുണ്ട്.

Updating

We use cookies to give you the best possible experience. Learn more