ഇംഗ്ലണ്ട് വിമണ്‍സും-ന്യൂസിലാന്‍ഡ് വിമണ്‍സും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പാരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. വോര്‍സെസ്റ്റര്‍ഷെയര്‍ ന്യൂറോഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയുടെ ഇന്നിങ്സ് 41.5 ഓവറില്‍ 141 റണ്‍സിന് അവസാനിക്കുകയായിരുന്നു. വിജയലക്ഷം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 24.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
സെഞ്ച്വറി നേടിയ മൗയ ബൗച്ചറിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് ആവേശകരമായ വിജയം സ്വന്തമാക്കിയത്. 88 പന്തില്‍ പുറത്താവാതെ 100 റണ്‍സാണ് താരം നേടിയത്. 113.64 സ്‌ട്രൈക്ക് റേറ്റില്‍ 17 ഫോറും ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് ബൗച്ചര്‍ സ്വന്തമാക്കിയത്. 150 റണ്‍സിന് താഴെ റണ്‍സ് ചെയ്സ് ചെയ്യുന്നതിനിടെ സെഞ്ച്വറി നേടുന്ന ആദ്യ താരം എന്ന നേട്ടമാണ് ബൗച്ചര്‍ സ്വന്തമാക്കിയത്.
ബൗച്ചറിന് പുറമേ ടാംസിന്‍ ബ്യൂമോണ്ട് 31 പന്തില്‍ 28 റണ്‍സും നേടി നിര്‍ണായകമായി. അഞ്ച് ഫോറുകളാണ് താരം നേടിയത്. ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റ് 16 പന്തില്‍ ഒമ്പത് റണ്‍സും നാറ്റ് സ്‌കൈവര്‍ ബ്രണ്ട് 12 പന്തില്‍ രണ്ട് റണ്‍സും നേടി.
ഇംഗ്ലണ്ട് ബൗളിങ്ങില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനമാണ് സോഫി എക്ലെസ്റ്റോണ്‍ നടത്തിയത്. ഒമ്പത് ഓവറില്‍ മൂന്ന് മെയ്ഡനുകള്‍ ഉള്‍പ്പെടെ 25 റണ്‍സ് വിട്ടു നല്‍കിയാണ് താരം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്.
ചാര്‍ലി ടീം രണ്ടു വിക്കറ്റും കേറ്റ് ക്രോസ്, ലോറന്‍ ഫയലര്‍, ആലീസ് കാപ്‌സി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തിയപ്പോള്‍ ഓസ്‌ട്രേലിയ തകര്‍ന്നടിയുകയായിരുന്നു.
56 പന്തില്‍ 43 റണ്‍സ് നേടിയ അമേലിയ കെര്‍ ആണ് കങ്കാരുപ്പാടയുടെ ടോപ് സ്‌കോറര്‍. രണ്ട് ഫോറുകള്‍ ആണ് താരം നേടിയത്. 48 പന്തില്‍ 30 റണ്‍സ് നേടി മാഡി ഗ്രീനും 34 പന്തില്‍ 28 റണ്‍സ് നേടി ക്യാപ്റ്റന്‍ സോഫി ഡിവൈനും മികച്ച പ്രകടനം നടത്തി.
ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പര 2-0ത്തിന് സ്വന്തമാക്കാനും ഇംഗ്ലണ്ടിന് സാധിച്ചു. ജൂലൈ മൂന്നിനാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. സീറ്റ് യൂണിറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: Maia Boucher create a new Record in Odi