| Sunday, 15th December 2019, 9:11 am

'ദൈവത്തേക്കാള്‍ വലുതാണ് രാജ്യം എന്ന് പഠിപ്പിക്കുന്ന ഒരു ദേശീയതയും എനിക്ക് സ്വീകാര്യമല്ല'; ആര്‍.എസ്.എസ് നേതാവിനോട് ദേശീയതയെ കുറിച്ച് മഹുവ മൊയ്ത്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന അതിദേശീയത എന്ന ആശയത്തെ താന്‍ തള്ളിക്കളയുന്നുവെന്ന് മഹുവ മൊയ്ത്ര എം.പി. ചണ്ഡീഗഡില്‍ നടക്കുന്ന മിലിറ്ററി ലിറ്റററി ഫെസ്റ്റിവലില്‍ അതിദേശീയതയെ കുറിച്ച് സംസാരിക്കുകയായിരുന്നു ബംഗാളില്‍ നിന്നുള്ള എം.പി.

രാജ്യസ്‌നേഹവും ദേശീയതയും തമ്മില്‍ വ്യത്യാസമുണ്ടെന്ന് മഹുവ മൊയ്ത്ര പറഞ്ഞു. ദേശസ്‌നേഹമെന്നത് രാജ്യത്തോടുള്ള നൈസര്‍ഗികമായ സ്‌നേഹമാണ്. എന്നാല്‍ അതിദേശീയത എന്നത് വിമര്‍ശനങ്ങളെ തടയുന്നതിന് വേണ്ടി ബോധപൂര്‍വ്വം ഉണ്ടാക്കിയെടുക്കുന്നതും നിങ്ങള്‍ ഞങ്ങളോടൊപ്പമാണോ അവരോടൊപ്പമാണോ എന്ന് പറയിപ്പിക്കുന്നതാണ്. അതിദേശീയത എല്ലാവരെയും വെറുക്കുന്ന കറുത്ത ശക്തികളെ സൃഷ്ടിക്കുന്നുവെന്നും മഹുവ മൊയ്ത്ര പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദൈവത്തേക്കാള്‍ വലുതാണ് രാജ്യം എന്ന് പഠിപ്പിക്കുന്ന ഒരു ദേശീയതയും എനിക്ക് സ്വീകാര്യമല്ലെന്ന് രബീന്ദ്രനാഥ് ടാഗോറിന്റെ വാക്കുകളെ മുന്‍നിര്‍ത്തി മഹുവ മൊയ്ത്ര പറഞ്ഞു.

വെറുപ്പ് ഉത്പാദിപ്പിക്കുകയും വര്‍ഗീയ അജണ്ട നടപ്പിലാക്കുകയും ചെയ്യുന്ന ബി.ജെ.പിയെ വേണ്ടപോലെ ചെറുക്കുന്നതിന് പ്രതിപക്ഷത്തിന് പലപ്പോഴും കഴിയുന്നില്ലെന്നത് സത്യമാണെന്നും മഹുവ മൊയ്ത്ര പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more