കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന അതിദേശീയത എന്ന ആശയത്തെ താന്‍ തള്ളിക്കളയുന്നുവെന്ന് മഹുവ മൊയ്ത്ര എം.പി. ചണ്ഡീഗഡില്‍ നടക്കുന്ന മിലിറ്ററി ലിറ്റററി ഫെസ്റ്റിവലില്‍ അതിദേശീയതയെ കുറിച്ച് സംസാരിക്കുകയായിരുന്നു ബംഗാളില്‍ നിന്നുള്ള എം.പി.
രാജ്യസ്‌നേഹവും ദേശീയതയും തമ്മില്‍ വ്യത്യാസമുണ്ടെന്ന് മഹുവ മൊയ്ത്ര പറഞ്ഞു. ദേശസ്‌നേഹമെന്നത് രാജ്യത്തോടുള്ള നൈസര്‍ഗികമായ സ്‌നേഹമാണ്. എന്നാല്‍ അതിദേശീയത എന്നത് വിമര്‍ശനങ്ങളെ തടയുന്നതിന് വേണ്ടി ബോധപൂര്‍വ്വം ഉണ്ടാക്കിയെടുക്കുന്നതും നിങ്ങള്‍ ഞങ്ങളോടൊപ്പമാണോ അവരോടൊപ്പമാണോ എന്ന് പറയിപ്പിക്കുന്നതാണ്. അതിദേശീയത എല്ലാവരെയും വെറുക്കുന്ന കറുത്ത ശക്തികളെ സൃഷ്ടിക്കുന്നുവെന്നും മഹുവ മൊയ്ത്ര പറഞ്ഞു.