Advertisement
national news
നിങ്ങള്‍ എന്തുചെയ്യും അജയ് ബിഷ്ട് ജി, മരിച്ചവരേയും അടിച്ച് നിലംപരിശാക്കുമോ? യോഗിയുടെ വെല്ലുവിളി പൊളിച്ചടുക്കി മഹുവ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 27, 08:36 am
Tuesday, 27th April 2021, 2:06 pm

ലഖ്‌നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.

യു.പിയിലെ ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് നേരെ യോഗി നടത്തിയ വെല്ലുവിളിക്ക് പിന്നാലെയാണ് മഹുവയുടെ പ്രതികരണം.

” മുഖ്യമന്ത്രി യോഗി ഞായറാഴ്ച നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ആശുപത്രികളോട് പറയുന്നു ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് പറയുന്നത് നിര്‍ത്തണം അല്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന്, നിങ്ങള്‍ എന്തുചെയ്യും അജയ് ബിഷ്ട് ജി, മരിച്ചവരേയും നിങ്ങള്‍ അടിച്ച് നിലംപരിശാക്കുമോ?” മഹുവ ചോദിച്ചു.

ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്നും മറിച്ച് പ്രചരിപ്പിക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്നുമായിരുന്നു യോഗി ആദിത്യനാഥിന്റെ താക്കീത്. സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യക്തികള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം നടപടിയെടുക്കാനും സ്വത്ത് പിടിച്ചെടുക്കാനും യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.

കൊവിഡ് ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് യു.പി. ആശുപത്രികളില്‍ ആവശ്യത്തിന് ബെഡുകളോ ഓക്‌സിജനോ ഇല്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Mahua slams yogi Adhithya Nath