കൊല്‍ക്കത്ത: ബി.ജെ.പിയെ കണക്കിന് പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ബംഗാള്‍ ബി.ജെ.പിയില്‍ ഹിന്ദിയില്‍ നിന്നും ബംഗാളിയിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിനുള്ള ഒഴിവുണ്ടെന്നും അതിലേക്ക് അപേക്ഷിക്കാനുള്ള ‘യോഗ്യത’യെക്കുറിച്ചും ‘അധിക യോഗ്യത’യെക്കുറിച്ചുമാണ് മഹുവ പറയുന്നത്.
പുരാണ പഠനത്തില്‍ ഡിഗ്രിയാണ് അധിക യോഗ്യത മുന്‍ഗണന, ആഢംബരത്തിന് ഒട്ടുകുറവില്ലാതെ യാത്രയും താമസവും നല്‍കും പ്രാദേശിക ബി.ജെ.പി ആസ്ഥാനവുമായി ബന്ധപ്പെടുക എന്നാണ് മഹുവ ട്വിറ്ററില്‍ എഴുതിയത്.
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുറമെ നിന്നുള്ളവരെ മത്സരിപ്പിക്കുന്നതിനെ പരിഹസിച്ചാണ് മഹുവയുടെ പരിഹാസം.
ബംഗാളിന് സ്വന്തം മകളെ വേണം എന്നാണ് തൃണമൂലിന്റെ മുദ്രാവാക്യം.
‘കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മുഖ്യമന്ത്രിയായിരിക്കുന്ന സ്വന്തം മകളെ സംസ്ഥാനത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നു. ബംഗാളിനു പുറത്തുനിന്നുള്ളവരെ ആഗ്രഹിക്കുന്നില്ല’ തൃണമൂല്‍ സെക്രട്ടറി ജനറല്‍ പാര്‍ഥ ചാറ്റര്‍ജി പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക