കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ മറുപടിയുമായി തൃണമൂല്‍കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.
പ്രധാനമന്ത്രി നരേന്ദ്ര മോദി 115 വികസന പദ്ധതികള്‍ കൊണ്ടുവന്നപ്പോള്‍ മമത 115 അഴിമതികളാണ് കൊണ്ടുവന്നത് എന്നായിരുന്നു അമിത് ഷായുടെ ആരോപണം. എന്നാല്‍ എന്ത് വികസന പദ്ധതികളാണ് കേന്ദ്രം കൊണ്ടുവന്നതെന്ന് പറയാന്‍ പറ്റുമോ എന്നാണ് മഹുവ അമിത് ഷായോട് ചോദിച്ചത്.
” ആദരണീയനായ ആഭ്യന്തരമന്ത്രി പറയുന്നു മമത അഴിമതിക്കും മോദി പദ്ധതികള്‍ക്കുമാണെന്ന് .
ഏത് പദ്ധതിയാണ്? ഇതുവരെ നടപ്പിലാകാത്ത വ്യാജ പി.എം.എ.വൈ പദ്ധതിയോ? ആര്‍ക്കും താങ്ങാനാവാത്ത 900 രൂപയുടെ സിലിന്റര്‍റോ?
ഇതുവരെ ആരും കാണാത്ത 2000 കോടിയുടെ വെന്റിലേറ്ററുകളോ? വാസ്തവത്തില്‍ ഇതിലേതാണ് സര്‍?” മഹുവ ചോദിച്ചു.
മമത ബാനര്‍ജിക്കെതിരെ രൂക്ഷവിമര്‍ശനമാണ് അമിത് ഷാ നടത്തിയത്.
മമത ഡെങ്കിയുടേയും, മലേറിയയുടേയും സുഹൃത്തിനെപ്പോലെയാണെന്നും ഡെങ്കി, മലേറിയ എന്നിവയില്‍ നിന്ന് മുക്തി നേടണമെങ്കില്‍ നിങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നായിരുന്നു അമിത് ഷാ പറഞ്ഞത്.
അതേസമയം, ബംഗാളില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ആദ്യം നടപ്പാക്കുക പൗരത്വനിയമമാണെന്ന് നേരത്തെ അമിത് ഷാ പറഞ്ഞിരുന്നു. ആദ്യ കാബിനറ്റില്‍ തന്നെ നിയമം നടപ്പിലാക്കാനുള്ള ഉത്തരവിടുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക