ന്യൂദല്‍ഹി: തന്റെ വസതിക്ക് മുന്നില്‍ അനുമതിയില്ലാതെ സായുധ ഉദ്യോഗസ്ഥരെ വിനിയോഗിച്ചതായി തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര. താന്‍ സര്‍ക്കാര്‍ സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും തന്നെ നിരീക്ഷിക്കുന്നതിനായാണ് ഉദ്യോഗസ്ഥരെ വിന്യസിച്ചതെന്നും മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.
സായുധ ഉദ്യോഗസ്ഥരെ എത്രയും പെട്ടെന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി പൊലീസിന് കത്തയച്ചിട്ടുണ്ടെന്നും മഹുവ മൊയ്ത്ര അറിയിച്ചു.
‘ആയുധധാരികളായ മൂന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ എന്റെ വീടിന് മുന്നില്‍ നില്‍ക്കുന്നുണ്ട്. എന്റെ സംരക്ഷണത്തിന് വേണ്ടിയാണെന്നാണ് പറയുന്നത്. ഞാന്‍ ഈ രാജ്യത്തിലെ സ്വതന്ത്ര പൗരനാണ്. എന്നെ ജനങ്ങള്‍ സംരക്ഷിച്ചുകൊള്ളും,’ എന്നായിരുന്നു മഹുവ ട്വീറ്റ് ചെയ്തത്.
താന്‍ പുറത്ത് പോകുന്നതും മറ്റും ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി വെക്കുന്നതായും അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കേണ്ടവര്‍ എന്റെ വീടിന് മുന്നില്‍ നില്‍ക്കുന്നത് കുറച്ച് മോശമല്ലേ എന്നും മഹുവ ചോദിച്ചു
തന്നെ സംരക്ഷിക്കാനായി സര്‍ക്കാരിന്റെ വിഭവങ്ങളെ വേസ്റ്റ് ആക്കേണ്ടതില്ലെന്ന് മഹുവ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
‘എന്നെ സംരക്ഷിക്കാനായി സര്‍ക്കാരിന്റെ സര്‍ക്കാരിന്റെ വിഭവങ്ങളെ വേസ്റ്റ് ആക്കേണ്ടതില്ല. എന്നെ സംരക്ഷിക്കാനായി സര്‍ക്കാരിന്റെ സര്‍ക്കാരിന്റെ വിഭവങ്ങളെ വേസ്റ്റ് ആക്കേണ്ടതില്ല. എനിക്ക് പ്രത്യേകിച്ച് ഒരു സംരക്ഷണവും ആവശ്യമില്ല. നിങ്ങള്‍ എന്നെ നിരീക്ഷിക്കുകയാണെങ്കില്‍ എന്നോട് ചോദിക്കൂ, അപ്പോള്‍ ഞാന്‍ പറയാം. ഇന്ത്യന്‍ ജനാധിപത്യം തന്നെ ഭീഷണിയിലാണ്. ദയവ് ചെയ്ത് റഷ്യന്‍ ഗുലാഗിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന പോലൊരു തോന്നല്‍ ഉണ്ടാക്കരുത്,’ മഹുവ പറഞ്ഞു.
നേരത്തെ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ പരാമര്‍ശങ്ങളില്‍ മഹുവയ്‌ക്കെതിരെ നടപടിയുണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം പാര്‍ലമെന്ററി കാര്യമന്ത്രി പറഞ്ഞിരുന്നു.
മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ പരാമര്‍ശത്തില്‍ മൊയ്ത്രയ്‌ക്കെതിരായി ബി.ജെ.പി എം.പിമാര്‍ പരാതി നല്‍കുകയായിരുന്നു.
അതേസമയം തനിക്കെതിരെ മഹുവ മൊയ്ത്ര ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ഗൊഗോയി രംഗത്തെത്തിയിരുന്നു. ദശലക്ഷക്കണക്കിന് രൂപ ഉപയോഗിച്ച് അവസരങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറുള്ള കോര്‍പ്പറേഷനുകള്‍ മാത്രമാണ് സുപ്രീം കോടതിയിലേക്ക് പോകുന്നത് എന്നായിരുന്ന ഗൊഗോയി പറഞ്ഞത്.
നിങ്ങള്‍ കോടതിയില്‍ പോകുകയാണെങ്കില്‍, വിഴുപ്പ് അലക്കല്‍ മാത്രമേ നടക്കുകയുള്ളൂ. നിങ്ങള്‍ക്ക് ഒരു തീര്‍പ്പ് ലഭിക്കില്ല. എനിക്കിത് പറയാന്‍ ഒരു മടിയുമില്ല എന്നും ഗൊഗോയി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക